ഇഷാന്‍ കിഷന്‍/ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം 
Sports

ഡബിള്‍ സെഞ്ചുറി നേടിയിട്ട് 5 ദിവസം മാത്രം, മിന്നും ഫോമില്‍ ഇഷാന്‍; കേരളത്തിനെതിരെ സെഞ്ചുറി

കേരളത്തിന് എതിരെ 144-4 എന്ന നിലയില്‍ തകര്‍ന്ന് നില്‍ക്കുമ്പോഴാണ് ഇഷാന്‍ കിഷന്‍ ജാര്‍ഖണ്ഡിന്റെ രക്ഷയ്‌ക്കെത്തിയത്

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഏകദിനത്തില്‍ ഇരട്ട ശതകം നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരം എന്ന നേട്ടം സ്വന്തമാക്കി 5 ദിവസം പിന്നിടുമ്പോഴേക്കും മറ്റൊരു സെഞ്ചുറിയിലേക്ക് കൂടിയെത്തി ഇഷാന്‍ കിഷന്‍. രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിന് വേണ്ടി ഇഷാന്‍ സെഞ്ചുറി നേടി. 

കേരളത്തിന് എതിരെ 144-4 എന്ന നിലയില്‍ തകര്‍ന്ന് നില്‍ക്കുമ്പോഴാണ് ഇഷാന്‍ കിഷന്‍ ജാര്‍ഖണ്ഡിന്റെ രക്ഷയ്‌ക്കെത്തിയത്. 167 പന്തില്‍ നിന്ന് 8 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 167 പന്തില്‍ നിന്നാണ് ഇഷാന്‍ സെഞ്ചുറി കണ്ടെത്തിയത്. 

സൗരഭ് തിവാരി 205 പന്തില്‍ നിന്ന് 85 റണ്‍സോടെ ഇഷാന്‍ കിഷന് പിന്തുണ നല്‍കുന്നു. ബേസില്‍ തമ്പിയും വൈശാഖ് ചന്ദ്രനും ചേര്‍ന്നാണ് ജാര്‍ഖണ്ഡ് മുന്‍നിരയെ തകര്‍ത്തത്. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കാന്‍ 196 റണ്‍സ് കൂടിയാണ് ജാര്‍ഖണ്ഡിന് ഇനി വേണ്ടത്. 

അക്ഷയ് ചന്ദ്രന്റെ 150 റണ്‍സ് മികവിലായിരുന്നു കേരളം 475 എന്ന സ്‌കോര്‍ കണ്ടെത്തിയത്. 268 പന്തില്‍ നിന്ന് 13 ഫോറും ഒരു സിക്‌സും പറത്തിയാണ് അക്ഷയ് 150 റണ്‍സ് നേടിയത്. സഞ്ജു സാംസണ്‍ 108 പന്തില്‍ നിന്ന് 72 റണ്‍സ് നേടി. രോഹന്‍ പ്രേം കേരളത്തിനായി 79 റണ്‍സും രോഹന്‍ കുന്നുമ്മല്‍ 50 റണ്‍സും കണ്ടെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT