കെയ്ന്‍ വില്യംസണ്‍/ഫയല്‍ ഫോട്ടോ 
Sports

ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് പിന്മാറി കെയ്ന്‍ വില്യംസണ്‍; കിവീസിനെ സൗത്തി നയിക്കും

ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് പിന്മാറി ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് പിന്മാറി ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. എന്നാല്‍ ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകളും വില്യംസണ്‍ കളിക്കും. 

വില്യംസണിന്റെ അഭാവത്തില്‍ പേസര്‍ ടിം സൗത്തി ആയിരിക്കും ന്യൂസിലാന്‍ഡിനെ നയിക്കുക. നാളെയാണ് പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരം. നിലവില്‍ ജയ്പൂരില്‍ പരിശീലനം നടത്തുന്ന കിവീസിന്റെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ടീമിനൊപ്പം വില്യംസണ്‍ ചേരുമെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു. 

ബുധനാഴ്ച ജയ്പൂരാണ് ആദ്യ ട്വന്റി20

ജാമിസണ്‍, ഡാരിയല്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്ത്‌നര്‍ എന്നിവര്‍ ട്വന്റി20, ടെസ്റ്റ് പരമ്പരകള്‍ കളിക്കും. ബുധനാഴ്ച ജയ്പൂരാണ് ആദ്യ ട്വന്റി20. പിന്നാലെ നവംബര്‍ 19ന് റാഞ്ചിയില്‍ രണ്ടാമത്തെ ടി20യും നവംബര്‍ 21ന് കൊല്‍ക്കത്തയില്‍ മൂന്നാമത്തെ ടി20യും നടക്കും. 

ട്വന്റി20 ലോകകപ്പില്‍ ഫൈനല്‍ കടന്നെങ്കിലും കിരീടം ചൂടാന്‍ വില്യംസണിന്റെ ന്യൂസിലാന്‍ഡിന് കഴിഞ്ഞില്ല. ദുബായില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡിന് വേണ്ടി വില്യംസണ്‍ മികച്ച ബാറ്റിങ്ങുമായാണ് നിറഞ്ഞത്. 

48 പന്തില്‍ നിന്ന് 10 ഫോറും മൂന്ന് സിക്‌സും പറത്തി വില്യംസണ്‍ 85 റണ്‍സ് നേടി. എന്നാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവരെ തുണയ്ക്കുന്ന ദുബായിലെ പിച്ചില്‍ ഓസ്‌ട്രേലിയക്ക് കാര്യങ്ങള്‍ എളുപ്പമായി. 7 പന്തുകള്‍ ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കിവീസ് മുന്‍പില്‍ വെച്ച 173 റണ്‍സ് വില്യംസണ്‍ മറികടന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT