കണ്ണൂർ വാരിയേഴ്‌സ്’ ടീം പ്രഖ്യാപന ചടങ്ങിനെത്തിയ നടൻ ആസിഫ് അലി SM ONLINE
Sports

കളത്തിലിറങ്ങി 'കളറാക്കി' ആസിഫലി; കണ്ണൂര്‍ വാരിയേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു- വിഡിയോ

കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നടന്ന ചടങ്ങിലാണ് ടീമിനെ പ്രഖ്യാപിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്‌സിന്റെ സെലിബ്രിറ്റി ഓണറായ നടന്‍ ആസിഫ് അലി കളത്തിലിറങ്ങിയത് കണ്ണൂരിലെ ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി. ആര്‍പ്പുവിളികളോടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ ആസിഫലിയെ എതിരേറ്റത്. കാണികളുടെ ആര്‍പ്പുവിളിക്ക് നേരെ കൈവീശിയും സെല്‍ഫിയെടുത്തും ആസിഫലി കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നടന്ന തീം സോങ്ങ് ജഴ്‌സി പ്രകാശനം 'കളറാക്കി'.

ഇതോടെ സൂപ്പര്‍ ലീഗ് കേരള ഫുട്ബോളിനായി കണ്ണൂര്‍ വാരിയേഴ്സിന്റ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഫൈനല്‍ ഇലവന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് വിദേശതാരങ്ങളാണ് ടീമിലുള്ളത്. സ്പാനിഷ് താരങ്ങളായ അഡ്രിയാന്‍ സാര്‍ഡിനേറോ കോര്‍പ്പ, അല്‍വാരോ അല്‍വാരെസ് ഫെര്‍ണാണ്ടസ്, അസീര്‍ ഗോമസ് അല്‍വാരെസ്, ഇലോയ് ഒര്‍ഡോണെസ് മുനിസ്, ഫ്രാന്‍സിസ് കോ ഡേവിഡ് ഗ്രാന്‍ഡി സെറാനോ എന്നിവരാണ് ടീമിന്റെ വിദേശക്കരുത്ത്.

ആദില്‍ അഹമ്മദ്ഖാന്‍, പി എ അജ്മല്‍, അക്ബര്‍ സിദ്ദിഖ്, അലിസ്റ്റര്‍ ആന്റണി, മുന്‍മുന്‍ തിമോത്തി, മുഹമ്മദ് അമീന്‍, ഹഫീസ് മുഹമ്മദ്, ആല്‍ബിന്‍, ഗോകുല്‍ ഗോപകുമാര്‍, ലിയകാന്ത്, പി നജീബ്, റിഷാദ് ഗഫൂര്‍, വികാസ് എന്നിവരാണ് മറ്റു താരങ്ങള്‍. സ്പാനിഷുകാരനായ മാനുവല്‍ സാഞ്ചസ് മുറിയാസാണ് മുഖ്യപരിശീലകന്‍. സഹപരിശീലകന്‍ എം ഷഫീഖ് ഹസ്സന്‍. ഷഹീന്‍ ചന്ദ്രനാണ് ഗോള്‍കീപ്പര്‍ കോച്ച്. മുഹമ്മദ് അമീനാണ് ടീം മാനേജര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നടന്ന ചടങ്ങിലാണ് ടീമിനെ പ്രഖ്യാപിച്ചത്. ചടങ്ങില്‍ ടീമിന്റെ തീം സോങ് അവതരണവും കണ്ണൂരിലെ ആദ്യകാല താരങ്ങളെ ആദരിക്കലും നടന്നു. ടീം ഉടമകളായ ഡോ. എം.പി. ഹസന്‍ കുഞ്ഞി (ചെയര്‍മാന്‍), മിബു ജോസ് നെറ്റിക്കാടന്‍ (ഡയറക്ടര്‍), സിഎ മുഹമ്മദ് സാലിഹ് എന്നിവര്‍ സംസാരിച്ചു.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലാണ് ടീമിന്റെ പരിശീലനം. കോഴിക്കോടാണ് ടീമിന്റെ ഹോം ഗ്രൗണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT