Ranji Trophy 
Sports

കെഎല്‍ രാഹുലിനും ദേവ്ദത്ത് പടിക്കലിനും സെഞ്ച്വറി; രഞ്ജിയില്‍ സെമിയില്‍ കര്‍ണാടകയ്ക്ക് മിന്നും തുടക്കം

രാഹുല്‍ 141, ദേവ്ദത്ത് പടിക്കല്‍ 148*

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തരാഖണ്ഡിനെതിരായ രഞ്ജി ട്രോഫി സെമി പോരാട്ടത്തിന്റെ ആദ്യ ദിനത്തില്‍ മികച്ച സ്‌കോറുമായി കര്‍ണാടക. ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍, ക്യാപ്റ്റനും മലയാളി താരവുമായ ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ നേടിയ കിടിലന്‍ സെഞ്ച്വറികളുടെ ബലത്തില്‍ ആദ്യ ദിനത്തില്‍ കര്‍ണാടക ഒന്നാം ഇന്നിങ്‌സ് 2 വിക്കറ്റ് നഷ്ടത്തില്‍ 355 റണ്‍സെന്ന നിലയില്‍ അവസാനിപ്പിച്ചു.

211 പന്തുകള്‍ നേരിട്ട് 11 ഫോറും 5 സിക്‌സും സഹിതം രാഹുല്‍ 141 റണ്‍സെടുത്തു മടങ്ങി. ദേവ്ദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റിൽ 278 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയാണ് രാഹുലിന്റെ മടക്കം. 5 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് പുറത്തായ മറ്റൊരു കര്‍ണാടക ബാറ്റര്‍.

കളി അവസാനിക്കുമ്പോള്‍ ദേവ്ദത്ത് പടിക്കല്‍ 148 റണ്‍സുമായും മറ്റൊരു മലയാളി താരം കരുണ്‍ നായര്‍ 37 റണ്‍സുമായും ക്രീസില്‍ തുടരുന്നു. പടിക്കല്‍ 236 പന്തില്‍ 16 ഫോറും 2 സിക്‌സും സഹിതമാണ് 148ല്‍ എത്തിയത്. കരുണ്‍ 5 ഫോറും ഒരു സിക്‌സും പറത്തി.

Karnataka vs Uttarakhand, Ranji Trophy: KL Rahul and Devdutt Padikkal added a mammoth 278 for the second wicket to deflate Uttarakhand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്?, ചരടുവലികളുമായി കെ സി വേണുഗോപാല്‍, നിര്‍ണായക ചര്‍ച്ചകള്‍ നാളെ

സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരായ അവിശ്വാസ പ്രമേയം മാര്‍ച്ച് 9 ന് ലോക്‌സഭ പരിഗണിക്കും; ചര്‍ച്ചയും വോട്ടെടുപ്പും ഉണ്ടാകുമെന്ന് സര്‍ക്കാര്‍

മാറിയ രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഡല്‍ഹി തിരിച്ചറിയണം; ബംഗ്ലാദേശിനെതിരായ ഒരു പ്രവര്‍ത്തനത്തിലും ഇന്ത്യ പങ്കാളിയാകരുത് : താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ്

ആയിരങ്ങള്‍ സാക്ഷി, ആലിന്‍ ഷെറിന് വിട നല്‍കി കേരളം; മൃതദേഹം സംസ്‌കരിച്ചു

'കോടികൾ ആസ്തിയുണ്ടായിട്ടും ഇപ്പോഴും താമസിക്കുന്നത് ഒറ്റ മുറി ഫ്ലാറ്റിൽ'; കാരണം പറഞ്ഞ് സൽമാൻ ഖാൻ

SCROLL FOR NEXT