Kavya Maran 
Sports

ഇങ്ങനെ ഒരു ആക്ഷനുണ്ടോ?ക്രുനാല്‍ പാണ്ഡ്യയുടെ ബൗളിങ് കണ്ട് ഞെട്ടി; ആക്ഷനില്‍ സംശയം പ്രകടിപ്പിച്ച് കാവ്യ മാരന്‍, വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തില്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയുടെ ബൗളിങ് ആക്ഷനില്‍ സംശയം പ്രകടിപ്പിച്ച് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരന്‍. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിനിടെ ക്രുനാലിന്റെ ബൗളിങ് കണ്ടു ഞെട്ടിയ കാവ്യ മാരന്‍, കൂടെയുള്ളവരോടു സംശയങ്ങള്‍ ചോദിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

സ്പിന്‍ ബോളറായാണ് അറിയപ്പെടുന്നതെങ്കിലും ക്രുനാലിന്റെ സൈഡ് ആം ആക്ഷനും ഇടയ്ക്കിടെയുള്ള ബൗണ്‍സര്‍ പ്രയോഗങ്ങളും എതിര്‍ ടീമിലെ ബാറ്റര്‍മാരെ വട്ടംചുറ്റിക്കാറുണ്ട്. ക്രുനാലിന്റെ ബൗളിങ് ആക്ഷനെ കുറിച്ചാണ് കാവ്യ മാരന്‍ പറയുന്നതെന്ന് വിഡിയോയില്‍ വ്യക്തമാണ്.

മത്സരത്തില്‍ രണ്ടോവറുകള്‍ പന്തെറിഞ്ഞ ക്രുനാല്‍ പാണ്ഡ്യ 24 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണു വീഴ്ത്തിയത്. മധ്യനിരയില്‍ ബാറ്റിങ്ങിനിറങ്ങിയ താരം 31 പന്തുകളില്‍ 41 റണ്‍സടിച്ചും പുറത്താകാതെനിന്നു. ബൗളിങ്ങില്‍ പലപ്പോഴും വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന ക്രുനാലിനെതിരെ പല തവണ സമൂഹമാധ്യമങ്ങളിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പതിവു ശൈലി വിടാന്‍ താരം തയാറായിട്ടില്ല. സീസണില്‍ ആര്‍സിബിക്കായി 14 മത്സരങ്ങളും കളിച്ച ക്രുനാല്‍, 182 റണ്‍സാണ് ഇതുവരെ നേടിയത്. 11 വിക്കറ്റുകള്‍ സ്വന്തമാക്കാനും താരത്തിനു സാധിച്ചു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള അവസാന ലീഗ് മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഒന്നാം സ്ഥാനത്തിനു മാറ്റമില്ല. പ്ലേഓഫ് ഉറപ്പിച്ച ഇരു ടീമുകളും ഒന്നാം ക്വാളിഫയറില്‍ സ്ഥാനം ഉറപ്പിക്കാനായി പോരാടിയ മത്സരത്തില്‍ ഹൈദരാബാദ് 55 റണ്‍സിന്റെ ആവേശ ജയം സ്വന്തമാക്കി. തോല്‍വിയോടെ ലീഗ് ഘട്ടത്തിന് തിരശീല ഇട്ടെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ ബെംഗളൂരു ഒന്നാം സ്ഥാനം നിലനിര്‍ത്തി.

Kavya Maran Bamboozled By Krunal Pandya's Bowling

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയോധ്യയ്ക്കും ബദരീനാഥിനും പിന്നാലെ മധ്യപ്രദേശിലെ പ്രശസ്തമായ ബഗലാമുഖി ക്ഷേത്രത്തിലും കോടികളുടെ ഫണ്ട് തട്ടിപ്പ് ആരോപണം

ദുരന്തഭൂമിയിലെത്തി മുഖ്യമന്ത്രി; രക്ഷാപ്രവര്‍ത്തന പുരോഗതി നേരിട്ട് വിലയിരുത്തി; ഒപ്പം മന്ത്രിമാരും

ക്ഷീരദീപം- വിദ്യാഭ്യാസ ധനസഹായ പദ്ധതിയിൽ അപേക്ഷിക്കാം

ട്രംപില്‍ തട്ടി സ്വര്‍ണവില; രാവിലെയും ഉച്ചയ്ക്കുമായി 1600 രൂപ ഇടിഞ്ഞു

ഡല്‍ഹിയില്‍ മരുന്ന് വാങ്ങാന്‍ പോയ മലയാളി വിദ്യാര്‍ഥിയെ കാണാനില്ല