സഞ്ജീവ് സതീശൻ (KCL 2025) 
Sports

ഏഴില്‍ ആറും തോറ്റ ട്രിവാന്‍ഡ്രം റോയല്‍സ്; രണ്ടാം ജയത്തിന് പ്രതിരോധിക്കേണ്ടത് 178 റണ്‍സ്

ഏരീസ് കൊല്ലം സെയിലേഴ്‌സിനു മുന്നില്‍ 179 റണ്‍സ് ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സീസണില്‍ 7 കളിയില്‍ ആറും തോറ്റ ട്രിവാന്‍ഡ്രം റോയല്‍സ് ജയം തേടി നിലവിലെ ചാംപ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സിനെതിരെ. കേരള ക്രിക്കറ്റ് ലീഗില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ കൊല്ലത്തിനു ജയിക്കാന്‍ 179 റണ്‍സ്.

ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. ഒരിക്കല്‍ കൂടി ഓപ്പണറും ക്യാപ്റ്റനുമായ കൃഷ്ണപ്രസാദ് ടീമിന്റെ ടോപ് സ്‌കോററായി. താരം 35 റണ്‍സെടുത്തു.

സഹ ഓപ്പണര്‍ വിഷ്ണു രാജും ഭേദപ്പെട്ട ബാറ്റിങ് നടത്തി. താരം 25 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 33 റണ്‍സടിച്ചു. അഞ്ചാമനായി എത്തിയ സഞ്ജീവ് സതീശനാണ് തിളങ്ങിയ മറ്റൊരാള്‍. താരം 20 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 34 റണ്‍സ് വാരി. 17 പന്തില്‍ 26 റണ്‍സടിച്ച നിഖില്‍, 16 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്ന അഭിജിത് പ്രവീണ്‍ എന്നിവരാണ് ട്രിവാന്‍ഡ്രത്തിനായി തിളങ്ങിയ മറ്റുള്ളവര്‍.

കൊല്ലത്തിനായി വിജയ് വിശ്വനാഥാണ് ബൗളിങില്‍ തിളങ്ങിയത്. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. ഏദന്‍ ആപ്പിള്‍, അമല്‍ എജി, അജയ്‌ഘോഷ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

KCL 2025: Trivandrum Royals, who have lost six of their seven games this season, will be looking for a win against defending champions Aries Kollam Sailors.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

SCROLL FOR NEXT