KCL 2025 x
Sports

ടൈറ്റന്‍സിനെ 'എറിഞ്ഞു കുരുക്കി' ഏരീസ് കൊല്ലം; ജയിക്കാന്‍ 145 റണ്‍സ്

അജയ്‌ഘോഷിന് നാല് വിക്കറ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സിന് 145 റണ്‍സ് വിജയ ലക്ഷ്യം. തൃശൂര്‍ ടൈറ്റന്‍സിനെ അവര്‍ 144 റണ്‍സില്‍ പുറത്താക്കി. ആദ്യം ബാറ്റിങിനു ഇറങ്ങിയ തൃശൂരിന്റെ പോരാട്ടം 19.5 ഓവറില്‍ അവസാനിച്ചു.

38 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 41 റണ്‍സ് കണ്ടെത്തിയ ഓപ്പണര്‍ ആനന്ദ് കൃഷ്ണനാണ് ടൈറ്റന്‍സിനായി തിളങ്ങിയത്. 24 റണ്‍സെടുത്ത അക്ഷയ് മനോഹറാണ് തിളങ്ങിയ മറ്റൊരാള്‍.

ഏരീസ് കൊല്ലത്തിനായി അജയ്‌ഘോഷ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. താരം 3.5 ഓവറില്‍ 27 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 4 ഓവറില്‍ 19 റണ്‍സ് വഴങ്ങി അമല്‍ 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ഷറഫുദ്ദീന്‍ രണ്ടും സജീവന്‍ അഖില്‍ ഒരു വിക്കറ്റും നേടി.

KCL 2025: Opener Anand Krishnan shone for the Titans, scoring 41 runs off 38 balls with 2 sixes and 3 fours.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രത്യേക പാർലമെന്റ് സമ്മേളനം ഇന്നുമുതൽ; വനിതാ സംവരണ, ഡിലിമിറ്റേഷന്‍ ബില്ലുകൾ ചർച്ചയ്ക്ക്

Today's Rashi Phalam April 16 |അമിതമായ ഉത്കണ്ഠ ഒഴിവാക്കുക. കുടുംബ ചെലവുകൾ വർദ്ധിക്കും

ലഖ്‌നൗവിനെ വീഴ്ത്തി; കോഹ്‌ലി ടോപ് സ്‌കോറര്‍, ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം

തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ ആല്‍മരം മുറിച്ചു നീക്കി, വിഡിയോ

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; തുര്‍ക്കിയില്‍ ഒന്‍പത് മരണം

SCROLL FOR NEXT