ബാറ്റിങിലും ബൗളിങിലും തിളങ്ങി അഖിൽ സ്കറിയ (KCL 2025) x
Sports

കത്തിക്കയറി അഖിലും സല്‍മാനും; സീസണിലെ ആദ്യ ജയം ത്രില്ലറില്‍; ട്രിവാന്‍ഡ്രത്തെ വീഴ്ത്തി കാലിക്കറ്റ്

അഖില്‍ സ്‌കറിയയ്ക്കും സല്‍മാന്‍ നിസാറിനും അര്‍ധ സെഞ്ച്വറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനു ജയം. ഈ സീസണില്‍ കാലിക്കറ്റ് നേടുന്ന ആദ്യ ജയം കൂടിയാണിത്. തുടരെ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട കാലിക്കറ്റ് 7 വിക്കറ്റിനു ട്രിവാന്‍ഡ്രം റോയല്‍സിനെ വീഴ്ത്തി. മൂന്ന് കളിയില്‍ റോയല്‍സിന്റെ രണ്ടാം തോല്‍വിയാണിത്.

ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് കണ്ടെത്തി. കാലിക്കറ്റ് 19 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 174 റണ്‍സ് അടിച്ചെടുത്താണ് ത്രില്ലര്‍ ജയം പിടിച്ചത്.

വിജയത്തിലേക്ക് ബാറ്റെടുത്ത കാലിക്കറ്റിനു 68 റണ്‍സ് ചേര്‍ക്കുന്നതിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. നാലാം വിക്കറ്റില്‍ ഒന്നിച്ച അഖില്‍ സ്‌കറിയ, സല്‍മാന്‍ നിസാര്‍ സഖ്യത്തിന്റെ അര്‍ധ സെഞ്ച്വറികളാണ് അവര്‍ക്ക് ആവേശ ജയമൊരുക്കിയത്. പിരിയാത്ത നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 106 റണ്‍സിന്റെ കിടിലന്‍ കൂട്ടുകെട്ടുയര്‍ത്തിയാണ് ടീമിന്റെ ജയം ഉറപ്പിച്ചത്. നേരത്തെ ബൗളിങില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി റോയല്‍സിനെ കുടുക്കിയ അഖില്‍ മത്സരത്തില്‍ ഓള്‍ റൗണ്ട് മികവുമായി കളം വാണു.

അഖില്‍ കത്തിക്കയറുകയായിരുന്നു. താരം 32 പന്തില്‍ 6 സിക്‌സും 3 ഫോറും സഹിതം 68 റണ്‍സെടുത്തു. സല്‍മാന്‍ നിസാര്‍ 3 സിക്‌സും 5 ഫോറും സഹിതം 51 റണ്‍സും വാരി. സുരേഷ് സച്ചിന്‍ (28), ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ (12), എം അജിനാസ് (5) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍.

നേരത്തെ, 54 പന്തില്‍ 5 സിക്സും 2 ഫോറും സഹിതം 78 റണ്‍സ് വാരിയ ക്യാപ്റ്റന്‍ കൃഷ്ണപ്രസാദിന്റെ മിന്നും ബാറ്റിങാണ് റോയല്‍സിനു തുണയായത്. 3 സിക്സുകള്‍ സഹിതം 12 പന്തില്‍ 23 റണ്‍സെടുത്ത് സഹ ഓപ്പണര്‍ സുബിന്‍ എസും തിളങ്ങി.

അബ്ദുല്‍ ബാസിതാണ് പിടിച്ചു നിന്ന മറ്റൊരു ബാറ്റര്‍. താരം 24 റണ്‍സെടുത്തു.

കാലിക്കറ്റിനായി അഖില്‍ സ്‌കറിയ 3 വിക്കറ്റുകള്‍ വീഴ്ത്തി. മോനു കൃഷ്ണ രണ്ട് വിക്കറ്റെടുത്തു. മനു കൃഷ്ണന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

KCL 2025: This is also Calicut's first win of the season. Calicut, who had lost two consecutive matches, defeated Trivandrum Royals by 7 wickets.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

'കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്നു'; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

SCROLL FOR NEXT