സിബിൻ ​ഗിരീഷ് ബൗളിങിനിടെ (KCL 2025) 
Sports

കൃത്യത, സൂക്ഷ്മത; കളി വരുതിയിൽ നിർത്തിയ സിബിൻ ​ഗിരീഷിന്റെ പന്തുകൾ

ആലപ്പി റിപ്പിൾസിനെതിരെ തൃശൂർ ടൈറ്റൻസിന്റെ ജയത്തിൽ നിർണായകമായ 4 വിക്കറ്റുകൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ആലപ്പി റിപ്പിൾസിനെ വെട്ടിലാക്കിയത് മലപ്പുറം സ്വദേശി സിബിൻ ഗിരീഷിന്റെ മികച്ച ബൗളിങ്. തൃശൂർ ടൈറ്റൻസിനായി കളിച്ച സിബിൻ ഗിരീഷിന്റെ മികവാണ് ആലപ്പി റിപ്പിൾസിന്റെ റണ്ണൊഴുക്ക് തടഞ്ഞത്. കൃത്യതയാർന്നതും സൂക്ഷ്മവുമായ ബൗളിങ്ങിലൂടെ ആലപ്പി റിപ്പിൾസിന്റെ ടോപ്പ് ഓർഡർ ബാറ്റിങ് നിരയെ സിബിൻ തകർത്തു.

നിർണായക ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ടീമിനെ മത്സരത്തിലേക്ക് തിരികെയെത്തിക്കുന്നതിൽ സിബിൻ നിർണായക പങ്ക് വഹിച്ചു. മികച്ച ഫോമിൽ കളിച്ച ആലപ്പി റിപ്പിൾസ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഉൾപ്പെടെ നാല് പ്രധാന ബാറ്റർമാരെയാണ് സിബിൻ പവലിയനിലേക്ക് മടക്കിയത്. നാല് ഓവർ ബോൾ ചെയ്ത സിബിൻ 23 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് സ്വന്തമാക്കിയത്. മുഹമ്മദ് അസ്ഹറുദ്ദീൻ, അഭിഷേക് പി നായർ, അക്ഷയ് ടികെ, ബാലു ബാബു എന്നിവരെയാണ് സിബിൻ മടക്കിയത്.

പവർ പ്ലേ ഓവറുകളിലെ തകർച്ചയിൽ നിന്ന് ടീമിനെ മികച്ച പ്രകടനത്തിലൂടെ ആലപ്പി റിപ്പിൾസ് ക്യാപ്റ്റൻ കൂടിയായ അസ്ഹറുദ്ദീൻ തിരികെ എത്തിക്കുന്നതിനിടെയാണ് സിബിൻ ബൗൾ ചെയ്യാനെത്തുന്നത്. പിന്നീട് വെടിക്കെട്ട് തീർത്ത അസ്ഹറുദ്ദീന്റെ വിക്കറ്റ് ഉൾപ്പെടെ നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

വലം കൈയൻ ഓൾ റൗണ്ടറാണ് താരം. ടോപ്പ് ഓർഡറിലും മധ്യനിരയിലും മികവ് തെളിയിച്ച സിബിൻ ഗിരീഷ് ഫാസ്റ്റ് - മീഡിയം ബൗളറും കൂടിയാണ്. എൻഎസ്‌കെ ട്രോഫിയിൽ മലപ്പുറത്തെ പ്രതിനിധാനം ചെയ്ത താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

KCL 2025: The performance of Sibin Girish, who played for Thrissur Titans, stopped the run flow of Alleppey Ripples.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

SCROLL FOR NEXT