ഫോട്ടോ: ട്വിറ്റർ 
Sports

പൊള്ളാര്‍ഡ് നയിക്കും, കെമര്‍ റോച്ച് വീണ്ടും ടീമില്‍; ഇന്ത്യൻ പര്യടനം; ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

പൊള്ളാര്‍ഡ് നയിക്കും, കെമര്‍ റോച്ച് വീണ്ടും ടീമില്‍; ഇന്ത്യൻ പര്യടനം; ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

Author : സമകാലിക മലയാളം ഡെസ്ക്

ഗയാന: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. കെയ്‌റോണ്‍ പൊള്ളാര്‍ഡ് നയിക്കുന്ന ടീമില്‍ പരിചയ സമ്പന്നനായ ബൗളര്‍ കെമര്‍ റോച്ചിനെ തിരികെ വിളിച്ചു. മധ്യനിര ബാറ്റര്‍ എന്‍ക്രും ബോണ്ണര്‍, ഓപ്പണിങ് ബാറ്റര്‍ ബ്രണ്ടന്‍ കിങ് എന്നിവരും ടീമില്‍ ഇടം പിടിച്ചു. 

വെസ്റ്റ് ഇന്‍ഡീസിനായി 92 ഏകദിന മത്സരങ്ങളില്‍ നിന്ന് 124 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് പേസര്‍ കെമര്‍ റോച്ച്. ഒരു വര്‍ഷം മുന്‍പ് ഏകദിനത്തില്‍ അരങ്ങേറിയ താരമാണ് ബോണ്ണര്‍. വിന്‍ഡീസിനായി നാല് ഏകദിനങ്ങള്‍ കളിച്ച താരമാണ് ബ്രണ്ടന്‍ കിങ്. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ- വിന്‍ഡീസ് പോരാട്ടം രണ്ട് വേദികളിലായി ചുരുക്കിയിരുന്നു. ഏകദിന മത്സരങ്ങള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലും ടി20 മത്സരങ്ങള്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലുമാണ് അരങ്ങേറുന്നത്. 

ഫെബ്രുവരി ആറ്, ഒന്‍പത്, 11 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍. ടി20 പോരാട്ടങ്ങള്‍ 16, 18, 20 തീയതികളിലും അരങ്ങേറും. 

വിന്‍ഡീസ് ടീം: കെയ്‌റോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), കെമര്‍ റോച്ച്, എന്‍ക്രും ബോണ്ണര്‍, ബ്രണ്ടന്‍ കിങ്, ഫാബിയന്‍ അല്ലന്‍, ഡാരന്‍ ബ്രാവോ, ഷമര്‍ ബ്രൂക്‌സ്, ജാസന്‍ ഹോള്‍ഡര്‍, ഷായ് ഹോപ്, അകീല്‍ ഹുസൈന്‍, അല്‍സാരി ജോസഫ്, നിക്കോളാസ് പുരാന്‍, റൊമാരിയോ ഷെഫാര്‍ഡ്, ഒഡെയ്ന്‍ സ്മിത്ത്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'