Kerala Beat Punjab 3-1 to Register First Win in Santosh Trophy KFA/FB
Sports

അജ്‌സലിന്റെ 'ഇരട്ട ഗോളിൽ' പഞ്ചാബ് തകർന്നു, സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

മത്സരത്തിന്റ തുടക്കം മുതൽ ഇരു ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ പകുതിയിലെ 27-ാം മിനിറ്റിൽ ജതിന്ദർ സിങിലൂടെയാണ് പഞ്ചാബ് ഗോൾ നേടിയത്.

സമകാലിക മലയാളം ഡെസ്ക്

സിലാപത്തൂർ: സന്തോഷ് ട്രോഫി ഫുട്‍ബോളിൽ പഞ്ചാബിനെ തകർത്ത് ആദ്യ വിജയം സ്വന്തമാക്കി കേരളം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന് ശേഷമായിരുന്നു കേരളത്തിന്റെ കലക്കൻ തിരിച്ചു വരവ്.

മത്സരത്തിന്റ തുടക്കം മുതൽ ഇരു ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ പകുതിയിലെ 27-ാം മിനിറ്റിൽ ജതിന്ദർ സിങിലൂടെയാണ് പഞ്ചാബ് ഗോൾ നേടിയത്. മറുപടി ഗോളിനായി കേരളം പരിശ്രമിച്ചെങ്കിലും ആദ്യ പകുതിയിൽ ലക്ഷ്യം നേടാൻ ആയിരുന്നില്ല.

രണ്ടാം പകുതിയുടെ തുടക്കം മുതൽ കേരളം ആക്രമിച്ചു കളിക്കാൻ ആരംഭിച്ചു. 55-ാം മിനിറ്റിൽ കോർണർ കിക്കിലൂടെ ലഭിച്ച പന്ത് മനോജ് എം ഗോൾ ആക്കി മാറ്റി.

ആദ്യ ഗോളിന്റെ ഞെട്ടലിൽ നിന്ന് പഞ്ചാബ് മാറും മുൻപേ 58-ാം മിനിറ്റിൽ മുഹമ്മദ് അജ്‌സൽ ഒരു ഗോൾ കൂടി നേടി. ഇത്തവണ സിനാൻ നൽകിയ പാസ് സ്വീകരിച്ചു മുന്നിലേക്ക് ഓടി കയറിയാണ് അജ്‌സൽ ഗോൾ കണ്ടെത്തിയത്. പഞ്ചാബ് താളം കണ്ടെത്തുന്നതിന്റെ മുൻപേ 62-ാം മിനിറ്റിൽ അജ്‌സൽ തന്റെ ഇരട്ട ഗോളും സ്വന്തമാക്കി.

ഇതോടെ മത്സരം പഞ്ചാബിന്റെ കയ്യിൽ നിന്ന് നഷ്ടപ്പെടുക ആയിരുന്നു. 24 ന് റെയിൽവേയ്‌സിന് എതിരെയാണ് ഇനി കേരളത്തിന്റെ അടുത്ത മത്സരം.

Sports news: Kerala Beat Punjab 3-1 to Register First Win in Santosh Trophy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷിംജിത ഏഴു വീഡിയോകള്‍ പകര്‍ത്തി, ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല, ദീപക് മരിച്ചത് മനംനൊന്ത്; റിമാന്‍ഡ് റിപ്പോര്‍ട്ട്

ബോബ് കാപ്സിൽ മാനേജർ, സീനിയർ മാനേജർ തസ്തികളിൽ ഒഴിവ്, ജനുവരി 31 വരെ അപേക്ഷിക്കാം

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

'മനസു കൊണ്ട് ഞാന്‍ ഗൗരിയെ എന്നോ കല്യാണം കഴിച്ചു'; 60-ാം വയസില്‍ ആമിര്‍ ഖാന്‍ ലിവിങ് ടുഗദറിലേക്ക്

വിവാദങ്ങൾക്ക് പിന്നാലെ സിഡ്നി സിക്‌സേഴ്സ് ടീം വിട്ട് ബാബർ അസം

SCROLL FOR NEXT