Kerala Blasters Face Odisha FC as T G Purushothaman Returns to Kochi for ISL Clash. FILE
Sports

'കണക്കുകൾ തീർക്കണ്ടേ?'; ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷ എഫ്‌സിക്കെതിരെ

മുൻ ബ്ലാസ്റ്റേഴ്‌സ് താരം രാഹുൽ കെപിയും ഒഡിഷയ്ക്കായി ഇന്ന് ബൂട്ട് കെട്ടുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്‌സിയെ നേരിടും. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. പത്ത് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുകൾ ബ്ലാസ്റ്റേഴ്‌സ് നേടിയപ്പോൾ ഏഴ് മത്സരങ്ങളിൽ നിന്നും ആറ് പോയിന്റാണ് ഒഡിഷയ്ക്ക് ഉള്ളത്.

ബ്ലാസ്റ്റേഴ്സിന്റെ മുൻ ഇന്ത്യൻ കോച്ച് ടി ജി പുരുഷോത്തമനാണ് നിലവിൽ ഒഡിഷയുടെ ഹെഡ് കോച്ച്. മുൻ ബ്ലാസ്റ്റേഴ്‌സ് താരം രാഹുൽ കെപിയും ഒഡിഷയ്ക്കായി ഇന്ന് ബൂട്ട് കെട്ടുന്നുണ്ട്. ഇരുവരും ക്ലബ് വിട്ടതിന് ശേഷം ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളത്തിലിറങ്ങുന്നത് എന്നൊരു പ്രത്യേകതയുമുണ്ട്. കൊമ്പന്മാരെ തളയ്ക്കാൻ ടിജിപി എന്ത് തന്ത്രമാകും പുറത്തെടുക്കുക എന്നറിയാനാണ് ആരാധകരുടെ ആകാംഷ.

മറു വശത്ത്, തുടർ തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പുതിയ ടീമായി ബ്ലാസ്റ്റേഴ്‌സ് മാറിക്കഴിഞ്ഞിരിക്കുന്നു. അവസാനം കളിച്ച മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്സിയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. മലയാളി താരങ്ങളായ നിഹാല്‍ സുധീഷ്, വിപിന്‍ മോഹന്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ കണ്ടെത്തിയത്. പുതിയ കോച്ചായി സ്ഥാനമേറ്റെടുത്ത ആഷ്ലി വെസ്റ്റ് വുഡ് മികച്ച രീതിയിലാണ് ടീമിനെ മികച്ച രീതിയിലാണ് ക്ലബ്ബിനെ നയിക്കുന്നത്.

Kerala Blasters Face Odisha FC as T G Purushothaman Returns to Kochi for ISL Clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആത്മീയാചാര്യന്‍ മുനി നാരായണ പ്രസാദ് അന്തരിച്ചു

വേനൽക്കാല ചർമ സംരക്ഷണത്തിന് ഇവ ശ്രദ്ധിക്കാം

എണ്ണവില 105 ഡോളറിന് മുകളില്‍; സ്വര്‍ണവിലയില്‍ മാറ്റമില്ല, 1,13,000ല്‍ താഴെ തന്നെ

മുണ്ടത്തിക്കോട് ദുരന്തം: തിരുനാളിന് വെടിക്കെട്ട് വേണ്ടെന്നുവെച്ച് പാവറട്ടി പള്ളി

പ്രതിശ്രുത വധുവിനെ വീട്ടിലേക്ക് ക്ഷണിച്ചു; ലൈംഗിക ഉത്തേജന മരുന്ന് കഴിച്ച 29കാരന്‍ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍

SCROLL FOR NEXT