ഫോട്ടോ: ട്വിറ്റർ 
Sports

'സൂപ്പർ സിപോ'- റെക്കോർഡ് നേട്ടത്തോടെ വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്റ്റേഴ്സ്; ഈസ്റ്റ് ബം​ഗാളിനെ വീഴ്ത്തി

'സൂപ്പർ സിപോ'- റെക്കോർഡ് നേട്ടത്തോടെ വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്റ്റേഴ്സ്; ഈസ്റ്റ് ബം​ഗാളിനെ വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: തകർപ്പൻ ജയത്തോടെ വിജയ വഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബം​ഗാളിനെ മറുപടിയില്ലാത്ത ഒറ്റ ​ഗോളിന് കീഴടക്കിയാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. ജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് കയറാനും ബ്ലാസ്റ്റേഴ്സിനായി. 

ആദ്യ പകുതി ​ഗോൾരഹിതമായപ്പോൾ രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റ് പിന്നിട്ടപ്പോഴാണ് കേരള ടീം വിജയ ​ഗോൾ വലയിലാക്കിയത്. 49ാം മിനിറ്റിൽ എനെസ് സിപോവിചാണ് വല ചലിപ്പിച്ചത്. ഹെഡ്ഡറിലൂടെയായിരുന്നു താരം ​ഗോൾ വലയിലിട്ടത്. 

ജയത്തോടെ ലീ​ഗിൽ 26 പോയിന്റും കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തമായി. ഇത് ഐഎസ്എൽ ചരിത്രത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ഉയർന്ന പോയിന്റ് ആണ്. ഇതുവരെ ഒരു സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് 26 പോയിന്റിൽ എത്താൻ കഴിഞ്ഞിരുന്നില്ല.

2017-18 സീസണിൽ നേടിയ 25 പോയിന്റ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എല്ലിലെ ഒരു സീസണിലെ ഇതുവരെയുള്ള ഏറ്റവും കൂടുതൽ പോയിന്റുകൾ. അതാണ് ഇന്ന് മറികടന്നത്. ആ സീസണിലെ ആറ് വിജയങ്ങൾ എന്ന റെക്കോർഡും ബ്ലാസ്റ്റേഴ്സ് മറികടന്നു. ഈ സീസണിൽ ടീം സ്വന്തമാക്കുന്ന ഏഴാം വിജയമാണ് ഇത്. ഏറ്റവും കൂടുതൽ വിജയങ്ങൾക്ക് ഒപ്പവും കേരള ബ്ലാസ്റ്റേഴ്സ് എത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണത്തിൻറെ ഉറവിടം വ്യക്തമാക്കാനായില്ല, വിശദീകരണം തൃപ്തികരമല്ല': ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരനെന്ന് ലോക്‌സഭാ അന്വേഷണ സമിതി

മലയാളി ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

എൻ.ടി.പി.സിയിൽ എഞ്ചിനീയർമാർക്ക് അവസരം; 135 ഒഴിവുകൾ, ലക്ഷങ്ങൾ ശമ്പളം!

കൈ നിറയെ പണം, സ്ഥിര നിക്ഷേപത്തിന് 8.05 ശതമാനം വരെ പലിശ; മൂന്ന് ബാങ്കുകളുടെ പുതുക്കിയ പലിശനിരക്ക് അറിയാം

എസ്ബിഐയിൽ 9124 ഒഴിവുകൾ; ഡിഗ്രി യോഗ്യത, അവസാന തീയതി ഓഗസ്റ്റ് 31