കിരീടം നേടിയ കേരള ടീം  ഫെയ്‌സ്ബുക്ക്
Sports

28 വര്‍ഷത്തെ കാത്തിരിപ്പ്, ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളം ചാംപ്യന്മാര്‍; ഉത്തരാഖണ്ഡിനെ തകര്‍ത്ത് സ്വര്‍ണം

ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന്റെ മൂന്നാം സ്വര്‍ണ നേട്ടമാണിത്

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ദേശീയ ഗെയിംസ് പുരുഷ ഫുട്‌ബോളില്‍ കേരളം ചാംപ്യന്മാര്‍. ഫൈനലില്‍ ഉത്തരാഖണ്ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് കേരളം സ്വര്‍ണം നേടിയത്. 53ാം മിനിറ്റില്‍ എസ് ഗോകുല്‍ ആണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന്റെ മൂന്നാം സ്വര്‍ണ നേട്ടമാണിത്.

28 വര്‍ഷത്തിന് ശേഷമാണ് കേരളം ദേശീയ ഗെയിംസില്‍ പുരുഷ ഫുട്‌ബോളില്‍ സ്വര്‍ണം നേടുന്നത്. ആദ്യ പകുതിയില്‍ തന്നെ കേരളം നിരവധി ഗോള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഉത്തരാഖണ്ഡ് ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. രണ്ടാം പകുതിയില്‍ ആദില്‍ കൊടുത്ത പാസിലാണ് ഗോകുല്‍ ലക്ഷ്യം കണ്ടത്.

മത്സരത്തിന്റെ 76–ാം മിനിറ്റിൽ കേരളത്തിന്റെ സഫ്‍വാൻ ചുവപ്പു കാർഡ് കണ്ടു പുറത്തായി. ഉത്തരാഖണ്ഡ് താരത്തെ ഫൗൾ ചെയ്തതിനാണ് നടപടി. കേരള താരങ്ങൾ പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനം മാറ്റിയില്ല. പത്തു പേരായി ചുരുങ്ങിയിട്ടും കേരളം ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നാണ് കിരീടം സ്വന്തമാക്കിയത്. 1997-ലാണ് കേരളം അവസാനമായി ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ സ്വര്‍ണം നേടിയത്. 2022-ല്‍ വെള്ളിയും കഴിഞ്ഞതവണ വെങ്കലവും നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍