വിഷ്ണു വിനോദ് എക്സ്
Sports

17 സിക്‌സുകള്‍, 45 പന്തില്‍ 139 റണ്‍സ്! വിഷ്ണു വിനോദിന്‍റെ കൊടുങ്കാറ്റ് വേഗം, വെടിക്കെട്ടില്‍ വല‌ഞ്ഞ് ആലപ്പി റിപ്പ്ള്‍സ്

ആലപ്പി റിപ്പ്ള്‍സിനെ തകര്‍ത്ത് തൃശൂര്‍ ടൈറ്റന്‍സ്, തൃശൂര്‍ 76 പന്തില്‍ അടിച്ചത് 187 റണ്‍സ്. വിഷ്ണുവിന്‍റെ സെഞ്ച്വറി പിറന്നത് വെറും 33 പന്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആലപ്പി റിപ്പ്ള്‍സിനെ കശക്കിയെറിഞ്ഞ് തൃശൂര്‍ ടൈറ്റന്‍സിന്റെ സംഹാര താണ്ഡവം. കേരള ക്രിക്കറ്റ് ലീഗില്‍ ഓപ്പണര്‍ വിഷ്ണു വിനോദിന്റെ കൊടുങ്കാറ്റ് വേഗമുള്ള സെഞ്ച്വറി കരുത്തില്‍ ആലപ്പി ഉയര്‍ത്തിയ 182 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം വെറും 76 പന്തില്‍ അടിച്ചെടുത്ത് തൃശൂര്‍ ടൈറ്റന്‍സ്. 2 വിക്കറ്റ് മാത്രം നഷ്ടത്തിലാണ് തൃശൂരിന്റെ അതിവേഗ വിജയം.

ആദ്യം ബാറ്റ് ചെയ്ത ആലപ്പി നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് അടിച്ചെടുത്തത്. 12.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് തൃശൂര്‍ അടിച്ചി കൂട്ടിയത്. തൃശൂരിന്റെ ജയം എട്ട് വിക്കറ്റിന്.

17 സിക്‌സുകളും 5 ഫോറും സഹിതം വിഷ്ണു അടിച്ചു കൂട്ടിയത് 45 പന്തില്‍ 139 റണ്‍സ്. ടൂര്‍ണമെന്റിലെ രണ്ടാമത്തെ സെഞ്ച്വറി. ടൂര്‍ണമെന്റിലെ അതിവേഗ സെഞ്ച്വറി തുടങ്ങിയ നേട്ടങ്ങളോടെയാണ് വിഷ്ണു കളം അടക്കി വാണത്. വെറും 33 പന്തില്‍ താരം സെഞ്ച്വറിയിലെത്തി. ഒരു മലയാളി താരത്തിന്റെ ടി20യിലെ അതിവേഗ സെഞ്ച്വറിയാണിത്. ടി20യുടെ ചരിത്രത്തില്‍ ഏറ്റവും വേഗതയിലുള്ള സെഞ്ച്വറികളുടെ പട്ടികയിലും പ്രകടനം ഇടം പിടിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താരത്തിന്റെ വെടിക്കെട്ടില്‍ തൃശൂരിന്റെ മറ്റ് ബാറ്റര്‍മാരെ കാഴ്ചക്കാരാക്കി. സഹ ഓപ്പണര്‍ അഹമദ് ഇമ്രാന്‍ 18 പന്തില്‍ 3 ഫോറും 1 സിക്‌സും സഹിതം 24 റണ്‍സെടുത്തു. 13 പന്തില്‍ 16 റണ്‍സുമായി അക്ഷയ് മനോഹറും 1 റണ്ണെടുത്ത് അഭിഷേക് പ്രതാപും പുറത്താകാതെ നിന്നു. ആലപ്പിക്കായി പന്തെറിഞ്ഞ എല്ലാ ബൗളര്‍മാരും തല്ലു കിട്ട് വലഞ്ഞു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആലപ്പിക്കായി ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ മുന്നില്‍ നിന്നു നയിച്ചു. താരം 53 പന്തില്‍ 6 സിക്‌സും 7 ഫോറും സഹിതം 90 റണ്‍സ് വാരി. സഹ ഓപ്പണര്‍ കൃഷ്ണ പ്രസാദും തിളങ്ങി. താരം 38 പന്തില്‍ 43 റണ്‍സ് കണ്ടെത്തി.

12 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 20 റണ്‍സെടുത്ത് ടീം സ്‌കോര്‍ 180 കടത്തുന്നതില്‍ നിര്‍ണായകമായി. 10 പന്തില്‍ 16 റണ്‍സുമായി അല്‍ഫി ഫ്രാന്‍സിസും സ്‌കോറിലേക്ക് മികച്ച സംഭാവന നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT