kerala cricket league social media
Sports

കാര്യവട്ടത്ത് ക്രിക്കറ്റ് ആരവമുയരുന്നു; കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് നാളെ തുടക്കം

ഫൈനലുള്‍പ്പെടെ 33 മത്സരങ്ങളാകും ഉണ്ടാവുക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) രണ്ടാം സീസണിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ഫൈനലുള്‍പ്പെടെ 33 മത്സരങ്ങളാകും ഉണ്ടാവുക.

ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, തൃശ്ശൂര്‍ ടൈറ്റന്‍സ്, കൊച്ചി ബ്‌ളൂ ടൈഗേഴ്സ്, ആലപ്പി റിപ്പിള്‍സ് എന്നീ ആറ് ടീമുകളാണ് കെസിഎല്‍ രണ്ടാം എഡിഷനില്‍ ഏറ്റുമുട്ടുക. താരലേലത്തിലൂടെ തെരഞ്ഞെടുത്ത 120 കളിക്കാരാണ് ആറ്‌ ടീമുകളിലുമായി മത്സരത്തിനിറങ്ങുന്നത്.

ഓരോ ടീമും ലീഗ് റൗണ്ടില്‍ രണ്ടുതവണ വീതം മത്സരിക്കും. എല്ലാ ദിവസവും ആദ്യ മത്സരം ഉച്ചയ്ക്ക് 2.30-നും രണ്ടാമത്തെ മത്സരം ഫ്‌ളഡ്ലിറ്റില്‍ വൈകീട്ട് 6.45-നുമാണ്. സെപ്റ്റംബര്‍ ഏഴിനാണ് ഫൈനല്‍.

ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് റണ്ണറപ്പുകളായ കാലിക്കറ്റ്‌ ഗ്ലോബ്സ്റ്റാർസിനെ നേരിടും. തുടർന്നു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ നടൻ മോഹൻലാൽ പങ്കെടുക്കും. രാത്രി 7.45-ന് അദാനി ട്രിവാൻഡ്രം റോയൽസ് സഞ്ജു സാംസൺ ഉൾപ്പെടുന്ന കൊച്ചി ബ്ളൂ ടൈഗേഴ്‌സിനെ നേരിടും.

The second season of the Kerala Cricket League (KCL) will begin tomorrow in Thiruvananthapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഊരാളുങ്കല്‍ സമാധാനം പറയണം'; ടൗണ്‍ഷിപ്പിലെ വീട്ടില്‍ നിലവില്‍ വിള്ളലില്ലെന്ന് മന്ത്രി കെ രാജന്‍

'എന്‍ഡിഎ ആദ്യമായി പരാജയം നേരിട്ടു, അധികാരത്തില്‍ തുടരാനുള്ള ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടി, പ്രതിപക്ഷ ഐക്യത്തിന്റെ വിജയം'

'എന്റെ ലോകം'; ചിത്രങ്ങളുമായി ശ്രേയ ഘോഷാൽ

ഉരുളക്കിഴങ്ങിനോടും തക്കാളിയോടും അലർജി, ഭക്ഷണത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് രശ്മിക

മില്‍മ പാലിന്റെ വില കൂട്ടിയേക്കും, ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാവശ്യം

SCROLL FOR NEXT