അരുണാചലിനെ പരാജയപ്പെടുത്തിയ കേരള താരങ്ങളുടെ സന്തോഷ പ്രകടനം image credit/ Indian Football Team
Sports

ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി കേരളം, സന്തോഷ് ട്രോഫിയില്‍ അരുണാചലിനെ തോല്‍പ്പിച്ചു; ജയം എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്

സന്തോഷ് ട്രോഫിയില്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി കേരളം

Author : സമകാലിക മലയാളം ഡെസ്ക്

ഇറ്റാനഗര്‍: സന്തോഷ് ട്രോഫിയില്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി കേരളം. നിര്‍ണായക മത്സരത്തില്‍ ഫൈനല്‍ റൗണ്ടില്‍ ആതിഥേയരായ അരുണാചല്‍ പ്രദേശിനെ കേരളം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. യൂപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് എ മത്സരത്തിലായിരുന്നു കേരളത്തിന്റെ മിന്നുന്ന പ്രകടനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

35-ാം മിനിറ്റില്‍ ഹെഡറിലൂടെ ആഷിഖും 52-ാം മിനിറ്റില്‍ വി അര്‍ജുനുമാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ നാല് കളികളില്‍ നിന്ന് ഏഴ് പോയന്റോടെ അസമിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന കേരളം ക്വാര്‍ട്ടര്‍ ബര്‍ത്ത് ഏതാണ്ട് ഉറപ്പാക്കി.

35-ാം മിനിറ്റില്‍ മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി വലതുവിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ സഫ്‌നീദ് നല്‍കിയ ക്രോസ് ആഷിഖ് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. ബോക്‌സിലേക്ക് സഫ്‌നീദിന്റെ ക്രോസ് വരുമ്പോള്‍ ആഷിഖിനെ മാര്‍ക്ക് ചെയ്യാന്‍ ഒരേയൊരു അരുണാചല്‍ താരം മാത്രമായിരുന്നു ബോക്‌സില്‍ ഉണ്ടായിരുന്നത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡ് ഉയര്‍ത്തി കേരളം ജയം ഉറപ്പിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT