സച്ചിന്‍ ബേബി  എക്സ്
Sports

സഞ്ജു ഇല്ല, സച്ചിന്‍ ബേബി നയിക്കും; രഞ്ജി ആദ്യ പോരിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

ജലജ് സക്‌സേന, ബാബ അപരാജിത്, ആദിത്യ സാര്‍വതെ അതിഥി താരങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫി പുതിയ സീസണിലെ ആദ്യ പോരാട്ടത്തിനുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബി ടീമിനെ നയിക്കും. ഈ മാസം 11ന് പഞ്ചാബിനെതിരെയാണ് സീസണിലെ കേരളത്തിന്റെ ആദ്യ പോരാട്ടം.

ആദ്യ മത്സരത്തിലേക്ക് സഞ്ജു സാംസണെ പരിഗണിച്ചില്ല. താരം നിലവില്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്യാംപിലാണ്. ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോള്‍ ഇത്തവണ സഞ്ജുവിനാണ്.

വിഷ്ണു വിനോദ്, ബേസില്‍ തമ്പി, മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍ അടക്കമുള്ളവര്‍ ടീമിലുണ്ട്. കഴിഞ്ഞ കുറച്ചു സീസണുകളിലായി കേരള ടീമിന്റെ മുന്നേറ്റങ്ങള്‍ക്ക് നിര്‍ണായക സാന്നിധ്യമായി നില്‍ക്കുന്ന വെറ്ററന്‍ മധ്യപ്രദേശ് ഓള്‍ റൗണ്ടര്‍ ജലജ് സക്‌സേന ടീമിലെ സ്ഥാനം നിലനിര്‍ത്തി. തമിഴ്‌നാട് താരം ബാബ അപരാജിത്, വിദര്‍ഭ താരം ആദിത്യ സാര്‍വതെ എന്നിവരാണ് ഇത്തവണ കേരള ടീമിലെത്തിയ അതിഥി താരങ്ങള്‍.

കേരള ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ് ശര്‍മ, വിഷ്ണു വിനോദ്, ജലജ് സക്‌സേന, ആദിത്യ സാര്‍വതെ, ബേസില്‍ തമ്പി, എംഡി നിധീഷ്, കെഎം ആസിഫ്, ഫനൂസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT