കേരള ടീം  എക്സ്
Sports

രഞ്ജി ട്രോഫി: കേരളത്തെ അസ്ഹറുദ്ദീന്‍ നയിക്കും; സ്‌ക്വാഡില്‍ സഞ്ജു സാംസണും

കഴിഞ്ഞ സീസണില്‍ കേരളത്തെ ഫൈനല്‍ വരെ എത്തിച്ച നായകന്‍ സച്ചിന്‍ ബേബിക്കു പകരമാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ ടീമിന്റെ ക്യാപ്റ്റനാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള സ്‌ക്വാഡിനെ മുഹമ്മദ് അസ്സറുദ്ദീന്‍ നയിക്കും. മുന്‍ നായകന്‍ സച്ചില്‍ ബേബിയും ടീമില്‍ തുടരും. കഴിഞ്ഞ സീസണില്‍ കേരളത്തെ ഫൈനല്‍ വരെ എത്തിച്ച നായകന്‍ സച്ചിന്‍ ബേബിക്കു പകരമാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ ടീമിന്റെ ക്യാപ്റ്റനാകുന്നത്. 15- അംഗ സ്ക്വാഡില്‍ സഞ്ജു സാംസണും ഇടം പിടിച്ചിട്ടുണ്ട്. തമിഴ്നാട് താരം ബാബ അപരാജിത്താണ് വൈസ് ക്യാപ്റ്റന്‍. ടീമിന്റെ ഭാവി കണക്കിലെടുത്തുള്ള തീരുമാനമാണ് സ്‌ക്വാഡ് പ്രഖ്യാപനത്തിന് പിന്നിലെന്നാണ് കെസിഎ വൃത്തങ്ങളുടെ പ്രതികരണം.

രോഹന്‍ എസ് കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ് ശര്‍മ്മ, അക്ഷയ് ചന്ദ്രന്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ്മ, നിധീഷ് എം.ഡി, ബേസില്‍ എന്‍ പി, ഏദന്‍ ആപ്പിള്‍ ടോം, അഹമ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍, അഭിഷേക് പി നായര്‍ എന്നിവരാണ് സ്‌ക്വാഡിലെ മറ്റ് അംഗങ്ങള്‍.

രഞ്ജി ട്രോഫിയില്‍, എലൈറ്റ് ബി ഗ്രൂപ്പില്‍ കര്‍ണാടക, മധ്യപ്രദേശ്, ചണ്ഡീഗഡ്, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, സൗരാഷ്ട്ര ടീമുകള്‍ക്കൊപ്പമാണ് കേരളം. ഒക്ടോബര്‍ 15 ന് മഹാരാഷ്ട്രയ്‌ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. മത്സരം.

കഴിഞ്ഞ സീസണില്‍ മിന്നുന്ന ഫോമില്‍ കളിച്ച ഓള്‍റൗണ്ടര്‍ ജലജ് സക്സേന ഇത്തവണ മഹാരാഷ്ട്ര ടീമിലുണ്ട്. അടുത്തിടെ കേരള ടീം വിട്ട താരത്തെ ഉള്‍പ്പെടുത്തിയാണ് രഞ്ജി ട്രോഫിക്കുള്ള മഹാരാഷ്ട്ര ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണിലെ ഫൈനല്‍ മത്സരത്തില്‍ കേരളം സമനില സ്വന്തമാക്കിയിരുന്നെങ്കിലും, ആദ്യ ഇന്നിങ്‌സ് ലീഡിന്റെ കരുത്തില്‍ വിദര്‍ഭ കിരീടം നേടുകയായിരുന്നു.

The Kerala Cricket Association announce 15-member squad for the upcoming Ranji Trophy 2025–26 season. Star wicketkeeper-batter Mohammed Azharuddeen will lead Kerala , while Baba Aparajith will be his deputy. ( Sanju Samson included.


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT