പ്ലെയര്‍ ഓഫ് ദി മാച്ച് ആയ അപരാജിത്ത് 
Sports

വിജയ് ഹസാരെ ട്രോഫിയില്‍ വിജയത്തുടക്കമിട്ട് കേരളം, ത്രിപുരയെ തോല്പിച്ചത് 145 റണ്‍സിന്

അര്‍ധ സെഞ്ച്വറി നേടുകയും അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ബാബ അപരാജിത്താണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരയ്ക്കെതിരെ വിജയത്തുടക്കമിട്ട് കേരളം. 145 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ എട്ട് വിക്കറ്റിന് 348 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര 36.5 ഓവറില്‍ 203 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധ സെഞ്ച്വറി നേടുകയും അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ബാബ അപരാജിത്താണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ആദ്യ ഓവറുകളില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി നിലയുറപ്പിച്ച രോഹന്‍ കുന്നുമ്മലിന്റെയും, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച വിഷ്ണു വിനോദിന്റെയും ഇന്നിങ്‌സുകളാണ് കേരളത്തിന്റെ വിജയത്തിന് അടിത്തറയിട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി രോഹന്‍ കുന്നുമ്മലും അഭിഷേക് ജെ നായരും ചേര്‍ന്നാണ് ഇന്നിങ്‌സ് തുറന്നത്. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മണിശങ്കര്‍ മുരസിങ് എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ അഭിഷേക് ജെ നായരും അഹ്മദ് ഇമ്രാനും പുറത്തായി. അഭിഷേക് 21 റണ്‍സ് നേടിയപ്പോള്‍ അഹ്മദ് ഇമ്രാന്‍ അക്കൗണ്ട് തുറക്കാതെ മടങ്ങി.

തുടര്‍ന്നെത്തിയ ബാബ അപരാജിത്തും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 129 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സെഞ്ച്വറിക്ക് തൊട്ടരികെ രോഹന്‍ മടങ്ങി. 92 പന്തുകളില്‍ 11 ഫോറും മൂന്ന് സിക്‌സുമടക്കം 94 റണ്‍സ് നേടിയ രോഹനെ വിജയ് ശങ്കര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 13 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ 64 റണ്‍സെടുത്ത ബാബ അപരാജിത്തും മടങ്ങി. തുടര്‍ന്ന് ക്രീസില്‍ നിറഞ്ഞാടിയ വിഷ്ണു വിനോദിന്റെ മികവിലാണ് കേരളത്തിന്റെ സ്‌കോര്‍ മുന്നൂറും കടന്ന് മുന്നേറിയത്. 62 പന്തുകളില്‍ ഒന്‍പത് ഫോറും ആറ് സിക്‌സുമടക്കം 102 റണ്‍സുമായി വിഷ്ണു വിനോദ് പുറത്താകാതെ നിന്നു. അങ്കിത് ശര്‍മ്മ 28ഉം അഖില്‍ സ്‌കറിയ 18ഉം റണ്‍സെടുത്തു. കേരളത്തിന്റെ ഇന്നിങ്‌സ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 348 റണ്‍സില്‍ അവസാനിച്ചു. ത്രിപുരയ്ക്ക് വേണ്ടി മുരസിങ് മൂന്നും, അഭിജിത് സര്‍ക്കാര്‍, വിജയ് ശങ്കര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Kerala starts Vijay Hazare Trophy with a win; defeats Tripura by 145 runs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ കരുണാകരന് ലഭിക്കാതിരുന്ന സോണിയ ഗാന്ധിയുടെ അപ്പോയിന്റ്‌മെന്റ് സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു?'

ധാക്കയില്‍ സ്‌ഫോടനം, ഒരാള്‍ കൊല്ലപ്പെട്ടു; സ്ഥിതി രൂക്ഷം

'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്?' കരോള്‍ സംഘങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതികരിച്ച് ക്ലീമിസ് ബാവ

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എ ശ്രീനിവാസന്‍ അന്തരിച്ചു

'പുറത്തിറങ്ങിയാല്‍ കൊല്ലും'; റിമാന്‍ഡ് പ്രതി ജയില്‍ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു

SCROLL FOR NEXT