വീഡിയോ ദൃശ്യം 
Sports

'കേശവ് ഭായ്, താങ്കള്‍ ​​ഗ്രൗണ്ടിൽ വരുമ്പോഴെല്ലാം രാം സിയ രാം പാട്ട് അവർ പ്ലേ ചെയ്യാറുണ്ട് അല്ലേ' (വീഡിയോ)

കേശവ് മഹാരാജ് ബൗള്‍ ചെയ്യാനും ബാറ്റ് ചെയ്യാനും ക്രീസില്‍ എത്തുമ്പോഴെല്ലാം ഡിജെ സോങായി 'രാം സിയാ രാം' കേള്‍ക്കാറുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: മലയാളി താരം സഞ്ജു സാംസണ്‍ നേടിയ കന്നി സെഞ്ച്വറിയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര നേടി ഇന്ത്യ ചരിത്രമെഴുതി. മത്സരത്തിനിടെ രസകരമായൊരു സംഭാഷണത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലും ദക്ഷിണാഫ്രിക്കന്‍ താരം കേശവ് മഹാരാജും തമ്മിലുള്ള സംഭാഷണമാണ് ശ്രദ്ധേയമായത്. 

കേശവ് മഹാരാജ് ബൗള്‍ ചെയ്യാനും ബാറ്റ് ചെയ്യാനും ക്രീസില്‍ എത്തുമ്പോഴെല്ലാം ഡിജെ സോങായി 'രാം സിയാ രാം' കേള്‍ക്കാറുണ്ട്. അവസാന പോരാട്ടത്തില്‍ താരം ക്രീസിലെത്തിയപ്പോഴും പാട്ട് കേട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രതികരണം. 

'കേശവ് ഭായ്, താങ്കള്‍ ​​ഗ്രൗണ്ടിൽ വരുമ്പോഴെല്ലാം ഈ ഗാനം അവർ പ്ലേ ചെയ്യാറുണ്ട് (രാം സിയ രാം) അല്ലേ'- രാഹുല്‍ ചിരിച്ചു കൊണ്ടു കേശവ് മാഹാരാജിനോടു ചോദിക്കുന്നതാണ് വീഡിയോ. ഇതിനു കേശവ് മഹാരാജ് 'അതെ' എന്നു മറുപടിയും നല്‍കുന്നു. ഈ ദൃശ്യങ്ങളാണ് വൈറലായത്. 

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടി20 പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കിയാണ് ഇന്ത്യ ചരിത്രമെഴുതിയത്. സഞ്ജുവിന്റെ സെഞ്ച്വറിയും അര്‍ഷ്ദീപിന്റെ മികച്ച ബൗളിങുമാണ് പ്രോട്ടീസിനെ പിന്നോട്ടടിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി