Khalid Jamil  
Sports

13 വര്‍ഷത്തിന് ശേഷം 'സ്വദേശി കോച്ച്'; ഖാലിദ് ജമീല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പരീശീലകന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ മുഖ്യപരിശീലകനാണ് 48കാരനായ ഖാലിദ് ജമീല്‍.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി ഖാലിദ് ജമീലിനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചത്. പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ രാജ്യത്തിന്റെ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനാകുന്നത്.

170 പേരാണ് ഇന്ത്യന്‍ പരീശീലകനാകാന്‍ അപേക്ഷ നല്‍കിയിരുന്നത്. മുന്‍ ഇന്ത്യന്‍ താരം ഐഎംവിജയന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കല്‍ കമ്മിറ്റി മൂന്നുപേരുടെ ചുരുക്ക പട്ടിക തയ്യാറാക്കിയിരുന്നു. അതില്‍ നിന്നാണ് ഖാലിദ് ജമീലിനെ തെരഞ്ഞെടുത്തത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ മുഖ്യപരിശീലകനാണ് 48കാരനായ ഖാലിദ് ജമീല്‍. അടുത്തവര്‍ഷം വരെ ജംഷഡ്പൂരുമായി കരാറുള്ള ജമീല്‍ ഒരുദശാബ്ദത്തിലേറെയായി ഐഎസ്എല്ലിലും ഐ ലീഗിലും ഇന്ത്യന്‍ ക്ലബുകളെ പരിശീലിപ്പിക്കുന്നു. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ബംഗളൂരു എഫ്‌സി തുടങ്ങിയ വമ്പന്‍മാരെ പരാജയപ്പെടുത്തി 2017ലെ ഐലീഗ് കിരീടം നേടിയ ഐസോള്‍ എഫ്‌സിയുടെ പരിശീലകനായിരുന്നു. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ജംഷഡ്പൂരിനെ ഫൈനലില്‍ എത്തിച്ചു. കുവൈത്തില്‍ ജനിച്ച ജമീല്‍ തന്റെ പ്രൊഫഷണല്‍ കരിയറില്‍ മുഴുവന്‍ ഇന്ത്യയിലാണ് കളിച്ചത്. 2009ല്‍ മുംബൈ എഫ്‌സിക്ക് വേണ്ടിയായിരുന്നു ജമീല്‍ അവസാനമായി കളത്തിലിറങ്ങിയത്. പരിക്ക് മൂലം പിന്നീട് വിശ്രമത്തിലേക്കും പരിശീലനത്തിലേക്കും ജമീല്‍ കളം മാറി.

മുന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന ഇംഗ്ലണ്ടുകാരന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനും സ്ലൊവാക്യക്കാരനായ സ്‌റ്റെഫാന്‍ തര്‍ക്കോവിച്ചുമാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച മറ്റ് രണ്ടുപേര്‍.

Khalid Jamil head coach of the Indian national men's football team, becoming the first Indian in 13 years to occupy the coveted post.The 48-year-old Jamil, a former India international and currently in charge of Indian Super League side Jamshedpur FC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളറാക്കി കലാശക്കൊട്ട്, ആവേശം കൊടുമുടിയില്‍; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാള്‍ 7 ജില്ലകളില്‍ വിധിയെഴുത്ത്

കളറാക്കി കലാശക്കൊട്ട്, സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്ന് ചെന്നിത്തല; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

'ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാം'; 30 കോടി രൂപ തട്ടിയെന്നു പരാതി; സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ

വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ പൊലീസ്

14 വർഷത്തിലേറെയായി അത്താഴം കഴിച്ചിട്ടില്ല, ശരീരം മെലിയാൻ മുത്തച്ഛന്റെ റൂൾ; ഫിറ്റ്നസ് സീക്രട്ട് വെളിപ്പെടുത്തി മനോജ് ബാജ്പേയ്

SCROLL FOR NEXT