ഫോട്ടോ: ട്വിറ്റർ 
Sports

ലോകകപ്പ് ലക്ഷ്യം; പൊള്ളാര്‍ഡ് ഇംഗ്ലണ്ട് ടി20 ടീമിന്റെ സഹ പരിശീലകന്‍

നാട്ടിലെ സഹാചര്യം അറിയുന്ന താരമെന്ന ബോണസും ടി20 ഫോര്‍മാറ്റിലെ പരിചയ സമ്പത്തുമാണ് ഇംഗ്ലണ്ട് പൊള്ളാര്‍ഡിനെ പരിശീലകനാക്കാന്‍ കാരണം

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മുന്‍ വെസ്റ്റ് ഇന്‍ഡീസ് പരിമിത ഓവര്‍ ക്യാപ്റ്റനും ഹാര്‍ഡ് ഹിറ്ററുമായി കെയ്‌റോണ്‍ പൊള്ളാര്‍ഡ് ഇംഗ്ലണ്ട് ടി20 ടീം സഹ പരിശീലകന്‍. ടി20 ലോകകപ്പില്‍ മികവ് ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് പൊള്ളാര്‍ഡിനെ പരിശീലക സംഘത്തിലേക്ക് എത്തിച്ചത്. അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് 2024ലെ ടി20 ലോകകപ്പ്. 

നാട്ടിലെ സഹാചര്യം അറിയുന്ന താരമെന്ന ബോണസും ടി20 ഫോര്‍മാറ്റിലെ പരിചയ സമ്പത്തുമാണ് ഇംഗ്ലണ്ട് പൊള്ളാര്‍ഡിനെ പരിശീലകനാക്കാന്‍ കാരണം. പരിമിത ഓവര്‍ ക്രിക്കറ്റില്‍ സമീപ കാലത്ത് ദയനീയ സ്ഥിതിയിലൂടെയാണ് ഇംഗ്ലണ്ട് കടന്നു പോകുന്നത്. ഏകദിന ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ മടങ്ങിയ ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസില്‍ ടി20, ഏകദിന പരമ്പരകളും തോറ്റു. 

ടി20 ഫോര്‍മാറ്റിലെ ഇതിഹാസ താരമാണ് പൊള്ളാര്‍ഡ്. 2012ല്‍ വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോള്‍ ടീമിലെ നിര്‍ണായക ഘടകമായിരുന്നു പൊള്ളാര്‍ഡ്. 2021ലെ ലോകകപ്പില്‍ വിന്‍ഡീസിനെ നയിച്ചതും പൊള്ളാര്‍ഡാണ്. 

101 ടി20 മത്സരങ്ങള്‍ കളിച്ച പൊള്ളാര്‍ഡ് 2022ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇപ്പോഴും ലോകത്തെ വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റിലെ അവിഭാജ്യ ഘടകമാണ് താരം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് പരിശീകന്‍ കൂടിയാണ് താരം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT