ഒരു ഗോളിന് ആഴ്‌സണലിനെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്ക് image credit: FC Bayern Munich
Sports

കിമ്മിച്ചിന്റെ ഒന്നാന്തരം ഹെഡര്‍ ഗോള്‍; സെമിയില്‍ ബയേണിന്റെ എതിരാളി റയല്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ എതിരില്ലാത്ത ഒരു ഗോളിന് ആഴ്‌സണലിനെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്ക് സെമിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ എതിരില്ലാത്ത ഒരു ഗോളിന് ആഴ്‌സണലിനെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്ക് സെമിയില്‍. റയല്‍ മാഡ്രിഡ് ആണ് സെമിയില്‍ ബയേണ്‍ മ്യൂണിക്കിന്റെ എതിരാളി.

സ്വന്തം ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരു ഗോളിന്റെ ജയം നേടിയാണ് ബയേണ്‍ മ്യൂണിച്ച് സെമി ഉറപ്പിച്ചത്. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദത്തില്‍ 2-2 എന്ന സ്‌കോറിലായിരുന്നു കളി അവസാനിച്ചത്. കിമ്മിച്ചിന്റെ ഗോളിലൂടെ മൊത്തം സ്‌കോറില്‍ ബയേണ്‍ 3-2 എന്ന നിലയില്‍ മുന്നിലെത്തുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗോള്‍ രഹിതമായ ഒന്നാം പകുതിക്കുശേഷമാണ് കിമ്മിച്ചിന്റെ ഗോള്‍ വന്നത്. 63-ാം മിനിറ്റില്‍ ഗുറേറോ നല്‍കിയ ക്രോസ് മികച്ച ഒരു ഹെഡറിലൂടെ ജര്‍മ്മന്‍ താരം കിമ്മിച്ച് വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആഴ്സണല്‍ തിരിച്ചടിക്കാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ബയേണ്‍ പ്രതിരോധത്തെ മറികടക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം