സഞ്ജു,കോഹ്‌ലി 
Sports

'വലിയ സന്തോഷം, ചേട്ടാ'; സഞ്ജുവിന് കൈയടിച്ച് കിങ് കോഹ്‌ലിയും

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ കിരീട നേട്ടത്തിലേക്ക് എത്തിച്ച സഞ്ജുവന് കൈയടിച്ച് കിങ് കോഹ്‌ലിയും. 'ടൂര്‍ണമെന്റിലെ ഏറ്റവും അര്‍ഹതപ്പെട്ടയാള്‍ തന്നെ മികച്ച താരമായി. പ്രധാനപ്പെട്ട സമയത്ത് നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നിങ്ങളെക്കുറിച്ച് ഓര്‍ത്ത് വലിയ സന്തോഷം, ചേട്ടാ'- കോഹ്‌ലി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കറിച്ചു.

സൂപ്പര്‍ എട്ടില്‍ വെസ്റ്റിന്‍ഡീസുമായുള്ള നിര്‍ണായക മത്സരത്തില്‍ അര്‍ധസെഞ്ച്വറിയുമായി തുടങ്ങിയ പോരാട്ടം ഫൈനല്‍ വരെ തുടര്‍ന്നാണ് സഞ്ജു ട്വന്റി20 ലോകകപ്പിലെ മികച്ച താരമായി. ഇന്ത്യന്‍ ടീം ഒന്‍പത് മത്സരങ്ങള്‍ കളിച്ചപ്പോള്‍ സഞ്ജുവിന് അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് അവസരം കിട്ടിയത്. നിര്‍ണായക മത്സരങ്ങളില്‍ സെഞ്ച്വറിക്ക് തുല്യമായ മൂന്ന് അര്‍ധസെഞ്ചുറിയുമായി തിളങ്ങി രാജ്യത്തിന്റെ അഭിമാനതാരമായി.

നമീബിയക്കെതിരെ 8 പന്തില്‍ 22 (3 സിക്സര്‍, 1 -ഫോര്‍), സിംബാബ്വെയ്ക്കെതിരെ 15 പന്തില്‍ 24 (2 സിക്സര്‍, 1 ഫോര്‍), വെസ്റ്റിന്‍ഡീസിനെതിരെ 50 പന്തില്‍ 97* (4 സിക്സര്‍, 12 ഫോര്‍), ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 (7 സിക്സര്‍, 8 ഫോര്‍),ന്യൂസിലന്‍ഡിനെതിരെ 46 പന്തില്‍ 89 (8 സിക്സര്‍, അഞ്ച് ഫോര്‍), ആകെ 5 കളി, 321 റണ്‍, ബാറ്റിങ് ശരാശരി 80.25, പ്രഹരശേഷി 199.37. 24 സിക്സര്‍, 27 ഫോര്‍, 3 ക്യാച്ച്. ഇതായിരുന്നു സഞ്ജുവിന്റെ ലോകകപ്പിലെ ഇന്നിങ്‌സുകള്‍..

King Kohli applauds Sanju samson

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധി സംഭാവന നൽകി, പപ്പു യാദവ് 'ചോർത്തി'; രാമക്ഷേത്ര വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ തെരുവ് നാടകം - വിഡിയോ

പിഎംശ്രീ ചർച്ച ചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി, മുത്തങ്ങ കേസിൽ വിധി, സു​ഗതന് അവധി, കേരളത്തിന് കിരീടം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ജീവിതത്തില്‍ ഒറ്റപ്പെട്ടു, മരുന്നിന് പോലും വകയില്ല; പ്രണയ നായകന്‍ ഇന്ന് വൃദ്ധാശ്രമത്തില്‍!

'ഫുട്ബോളാണ് എല്ലാം, വഞ്ചനയ്ക്ക് കൂട്ടു നിൽക്കാൻ എന്നെ കിട്ടില്ല'; ഫിഫയിൽ ഇൻ‌ഫാന്റിനോ ഒറ്റപ്പെടുന്നു!

ഹാർബർ എഞ്ചിനീയറിങ് വകുപ്പിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ്; അപേക്ഷ ക്ഷണിച്ചു