KKR Faces Criticism as Cameron Green Fails to Bowl in IPL 2026 Debut FILE
Sports

'റീഫണ്ട് കിട്ടുമോ?'; ഗ്രീനിന് എതിരെ വിമർശനവുമായി ആകാശ് ചോപ്ര

25.2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ കഴിഞ്ഞ മത്സരത്തിൽ പന്തെറിഞ്ഞിരുന്നില്ല.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടതിന് പിന്നാലെ കൊൽക്കത്ത താരം കാമറൂണ്‍ ഗ്രീനിന് എതിരെ വലിയ വിമർശനമാണ് ഉയരുന്നത്. 25.2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ കഴിഞ്ഞ മത്സരത്തിൽ പന്തെറിഞ്ഞിരുന്നില്ല. ബാറ്ററായി കളത്തിലിറങ്ങിയ താരത്തിന് 10 പന്തിൽ 18 റൺസ് നേടാൻ സാധിച്ചുള്ളൂ. ഇതാണ് വിമർശനങ്ങൾക്ക് കാരണം.

“നിങ്ങൾ ഓൾ-റൗണ്ടറിന് പണം ചെലവഴിച്ചത്. എന്നാൽ നിങ്ങൾക്ക് ലഭിച്ചത് ഒരു ബാറ്ററെ മാത്രമാണ്. അങ്ങനെ ആണെങ്കിൽ റീഫണ്ട് ലഭിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടാകണം'' എന്നായിരുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്രയുടെ വിമർശനം. എന്തുകൊണ്ടാണ് മത്സരത്തിൽ താരം പന്തെറിയാത്തത് എന്ന കമന്റേറ്ററുടെ ചോദ്യത്തിന് അതിന്റെ കാരണം ക്രിക്കറ്റ് ഓസ്ട്രേലിയയോടാണ് ചോദിക്കേണ്ടത് എന്നായിരുന്നു രഹാനെയുടെ മറുപടി.

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് പോളിസിയുമായി ബന്ധപ്പെട്ട് മത്സരങ്ങളിൽ ബൗളിങ് ചെയ്യുന്നതിന് ഗ്രീനിന് കര്‍ശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

KKR Faces Criticism as Cameron Green Fails to Bowl in IPL 2026 Debut Despite Record 25.20 Crore Fee.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് നിരോധനം, ബലേന്ദ്ര ഷാ പരിഷ്‌കാരങ്ങള്‍ തുടരുന്നു

7 പന്തില്‍ 6 റണ്‍സ്, ഔട്ട്; ചെന്നൈക്കായുള്ള അരങ്ങേറ്റത്തില്‍ സഞ്ജുവിന് നിരാശ

തരൂരിനൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; ഭിന്നശേഷിക്കാരനായ പ്രവര്‍ത്തകനെ തള്ളിമാറ്റി ഇടുക്കി ഡിസിസി പ്രസിഡന്റ്

IPL 2026: രാജസ്ഥാൻ റോയൽസ് ടോസ് നേടി, ചെന്നൈയെ ബാറ്റിങ്ങിനയച്ചു

ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യൂക്കേഷനിൽ ജോലി, ഐടിഐ ,ഡിപ്ലോമ, ബിരുദം ഉള്ളവർക്ക് അവസരം; ഏപ്രിൽ 13 മുതൽ 28 വരെ വാക്ക് ഇൻ ഇ​ന്റർവ്യൂവിൽ പങ്കെടുക്കാം

SCROLL FOR NEXT