വീഡിയോ ദൃശ്യം 
Sports

ഏഴ് സിക്സും രണ്ട് ഫോറും; 10 പന്തിൽ 50 റൺസ്! രമേശ് കുമാറിനെ ലേലത്തിൽ ടീമിലെത്തിച്ച് കൊൽക്കത്ത

ഏഴ് സിക്സും രണ്ട് ഫോറും; 10 പന്തിൽ 50 റൺസ്! രമേശ് കുമാറിനെ ലേലത്തിൽ ടീമിലെത്തിച്ച് കൊൽക്കത്ത

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: ഐപിഎൽ താര ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ രമേശ് കുമാർ എന്ന താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. 20 ലക്ഷം രൂപയ്ക്കാണ് താരത്തെ കെകെആർ പാളയത്തിൽ എത്തിച്ചത്. താരത്തിന്റെ വിസ്ഫോടനാത്മക ബാറ്റിങാണ് കൊൽക്കത്തയിലേക്കുള്ള വഴി തുറന്നത്. 

നരെയ്ൻ ജബലാദിയ എന്ന പേരിലും അറിയപ്പെടുന്ന രമേശ് ആഭ്യന്തര ടൂർണമെന്റിൽ വിസ്ഫോടനാത്മക ബാറ്റിങിലൂടെ കളം നിറഞ്ഞ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. കോസ്‌കോ ക്രിക്കറ്റ് കപ്പിൽ 10 പന്തിൽ ഏഴ് സിക്‌സും രണ്ടു ഫോറുമടക്കം രമേശ് 50 റൺസാണ് അടിച്ചെടുത്തത്. താരം ഈ ഐപിഎല്ലിന്റെ കണ്ടെത്തെലായേക്കാം എന്നാണ് ആരാധകർ പറയുന്നത്.

ടെന്നീസ് ബോൾ ക്രിക്കറ്റ് കളിക്കുന്ന രമേശ് പഞ്ചാബിലെ മാർസ സ്വദേശിയാണ്. കൊൽക്കത്തയിൽ നടന്ന ടീമിന്റെ സെലക്ഷൻ ട്രയൽസിൽ താരം പങ്കെടുത്തിരുന്നു. ഇടം കൈയൻ സ്പിന്നർ കൂടിയായ രമേശിനെ ഓൾറൗണ്ടറായി കളിപ്പിക്കാം. താരത്തിന്റെ ഒൾറൗണ്ട് മികവ് ടീമിന് ​ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കൊൽക്കത്ത. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21