കെ എല്‍ രാഹുല്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍ 
Sports

മിന്നും തുടക്കം നല്‍കി കെ എല്‍ രാഹുല്‍; വീണ്ടും നിരാശപ്പെടുത്തി രോഹിത്; കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഇന്ത്യ 

ട്വന്റി20 ലോകകപ്പിലെ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് മിന്നും തുടക്കം നല്‍കി കെ എല്‍ രാഹുല്‍

Author : സമകാലിക മലയാളം ഡെസ്ക്

ഗബ്ബ: ട്വന്റി20 ലോകകപ്പിലെ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് മിന്നും തുടക്കം നല്‍കി കെ എല്‍ രാഹുല്‍. 33 പന്തില്‍ നിന്ന് 6 ഫോറും മൂന്ന് സിക്‌സും പറത്തി 57 റണ്‍സ് ആണ് രാഹുല്‍ അടിച്ചെടുത്തത്. രോഹിത്തിനെ ഒരുവശത്ത് നിര്‍ത്തിയുള്ള രാഹുലിന്റെ തകര്‍പ്പനടിയുടെ ബലത്തില്‍ ഇന്ത്യ പവര്‍പ്ലേയില്‍ 70 റണ്‍സ് പിന്നിട്ടു. 

ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. രോഹിത് 3 പന്ത് മാത്രം നേരിട്ട് ഒരു റണ്‍സ് എടുത്ത് നില്‍ക്കെ രാഹുല്‍ അര്‍ധ ശതകത്തിന് അടുത്തെത്തി. തുടക്കം മുതല്‍ ബൗണ്ടറികള്‍ കണ്ടെത്തി നയം വ്യക്തമാക്കിയാണ് രാഹുല്‍ ബാറ്റ് വീശിയത്. 

സ്ലോഗ് സ്വീപ്പ് കളിക്കാനുള്ള രോഹിത്തിന്റെ ശ്രമം പാളി

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നാലാം ഓവറില്‍ സ്‌റ്റോയ്‌നിസിന് എതിരെ രാഹുല്‍ അടിച്ചെടുത്തത് 20 റണ്‍സ്. ഒടുവില്‍ മാക്‌സ് വെല്‍ ആണ് രാഹുലിനെ പൂട്ടിയത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ എട്ടാം ഓവറിലെ മൂന്നാമത്തെ പന്തില്‍ മാക്‌സ് വെല്ലിന്റെ ഷോര്‍ട്ട് ലെങ്ത് ഡെലിവറിയില്‍ പുള്‍ ഷോട്ടിനാണ് രാഹുല്‍ ശ്രമിച്ചത്. എന്നാല്‍ ടൈമിങ് പിഴച്ചതോടെ ഡീപ്പ് മിഡ് വിക്കറ്റില്‍ രാഹുലിന്റെ കൈകളിലേക്ക് എത്തി. 

രാഹുല്‍ മടങ്ങിയതിന് തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ഇന്ത്യക്ക് നഷ്ടമായി. 14 പന്തില്‍ നിന്ന് 15 റണ്‍സ് മാത്രം എടുത്താണ് രോഹിത് മടങ്ങിയത്. ആഷ്ടണ്‍ അഗറാണ് ഇന്ത്യന്‍ ക്യാപ്റ്റനെ മാക്‌സ് വെല്ലിന്റെ കൈകളിലേക്ക് എത്തിച്ചത്. സ്ലോഗ് സ്വീപ്പ് കളിക്കാനാണ് രോഹിത് ശ്രമിച്ചത്. എന്നാല്‍ ടോപ് എഡ്ജ് ആയി പന്ത് ഡീപ്പ് മിഡ് വിക്കറ്റില്‍ മാക്‌സ്‌വെല്ലിന്റെ കൈകളിലേക്ക് എത്തി. 10 ഓവറിലേക്ക് കളി എത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT