സഞ്ജീവ് ഗോയങ്ക,കെ എല്‍ രാഹുല്‍ 
Sports

ക്യാപ്റ്റനെ കൈവിട്ടു; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിലനിര്‍ത്തുന്ന അഞ്ച് താരങ്ങള്‍ ഇവരാണ്

ദേശീയ ജഴ്‌സിയിലും അത്ര മികച്ച ഫോമിലല്ല രാഹുല്‍

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐപിഎല്‍ അടുത്ത സീസണില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് കൈവിടുമെന്ന് റിപ്പോര്‍ട്ട്. ടീമില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന താരങ്ങളുടെ ലിസ്റ്റില്‍ രാഹുല്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ സീസണിലെ ടീമിന്റെ മോശം പ്രകടനത്തില്‍ മാനേജ്‌മെന്റ് അതൃപ്തരായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരബാദിനോട് പരാജയപ്പെട്ട ശേഷം ടീം ഉടമ സഞ്ജീവ് ഗോയങ്കയുമായി രാഹുല്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും ശ്രദ്ധനേടിയിരുന്നു. ദേശീയ ജഴ്‌സിയിലും അത്ര മികച്ച ഫോമിലല്ല താരമിപ്പോള്‍. ഇതോടെയാണ് താരത്തെ ലഖ്‌നൗ കയ്യൊഴിയാന്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

നിലവില്‍ നിക്കോളാസ് പുരാന്‍, മായങ്ക് യാദവ്, രവി ബിഷ്‌ണോയി, അണ്‍ ക്യാപ്ഡ് താരങ്ങളായ മുഹ്‌സിന്‍ ഖാന്‍, ആയുഷ് ബധോനി എന്നിവരെയാണ് ടീം നിലനിര്‍ത്താന്‍ തീരുമിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

അവസാന ഐപിഎല്‍ സീസണില്‍ രാഹുലിന്റെ നേതൃത്വത്തില്‍ എല്‍എസ്ജിക്ക് പ്ലേ ഓഫില്‍ എത്താന്‍ സാധിച്ചിരുന്നില്ല. 10 ടീമുകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് എല്‍എസ്ജി ഫിനിഷ് ചെയ്തത്. നിരവധി മത്സരങ്ങളില്‍ ക്യാപ്റ്റന്‍സിയുടെ പേരില്‍ കെ.എല്‍ രാഹുല്‍ വിമര്‍ശനം നേരിട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT