രാഹുല്‍ പിടിഐ
Sports

ഭാഗ്യത്തിന്റെ തുണ!; നോബോള്‍ വിളിച്ചതോടെ തിരിച്ചെത്തി രാഹുല്‍; ഒരുങ്ങി ഇറങ്ങിയ കോഹ് ലി വന്നപോലെ മടങ്ങി

ആറ് തവണ ബൗണ്ടറി കടത്തിയ രാഹുല്‍ 64 പന്തില്‍ നിന്ന് 37 റണ്‍സിന് പുറത്തായി.

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ കെഎല്‍ രാഹുലിന് രക്ഷയായി സ്‌കോട് ബോളണ്ടിന്റെ നോബോള്‍. മത്സരത്തിന്റെ ആദ്യപന്തില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യയുടെ യശസ്വിയെ പുറത്താക്കിയിരുന്നു. പിന്നാലെ പന്തെറിയാന്‍ എത്തിയ സ്‌കോട് ബോളണ്ടിന്റെ പന്തില്‍ രാഹുലിന്റെ വിക്കറ്റും നഷ്ടമായതാണ്. എന്നാല്‍, ഈ പന്ത് നോബോളായത് രാഹുലിന് തുണയായി. ഇതേ ഓവറില്‍ രാഹുല്‍ നല്‍കിയ ക്യാച്ച് സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജ കൈവിട്ടതും ഭാഗ്യമായി.

ആറ് തവണ ബൗണ്ടറി കടത്തിയ രാഹുല്‍ 64 പന്തില്‍ നിന്ന് 37 റണ്‍സിന് പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്ലിപ്പില്‍ മക്‌സ്വീനി കൈയിലൊതുക്കി. ഈ പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലും സ്റ്റാര്‍ക്കാണ്് രാഹുലിനെ വീഴ്ത്തിയത്. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായ ഇന്ത്യയെ, രണ്ടാം വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലിനൊപ്പം അര്‍ധസെഞ്ചറി കൂട്ടുകെട്ട് തീര്‍ത്തശേഷമാണ് രാഹുലിന്റെ മടക്കം. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 69 റണ്‍സ് എടുത്തു.

ആദ്യബോളിങ് മാറ്റമായെത്തിയ ബോളണ്ടിന്റെ ആദ്യ പന്തില്‍ രാഹുലിനെ വിക്കറ്റ് കീപ്പര്‍ ക്യാച്ചെടുത്തു. അമ്പയര്‍ ഔട്ട് വിളിച്ചു. കളം വിടുന്നതിനിടെ രാഹുലിനെ, നോബോള്‍ പരിശോധിക്കാനായി പിടിച്ചുനിര്‍ത്തുകയായിരുന്നു. ഇതിനിടെ ബാറ്റിങിനായി ഇറങ്ങി ബൗണ്ടറി ലൈന്‍ വരെ എത്തിയ കോഹ് ലി, അമ്പയര്‍ നോബോള്‍ വിളിച്ചതോടെ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുധാകരന് സീറ്റില്ല, പിടിവാശിക്ക് വഴങ്ങേണ്ടെന്ന് കോൺ​ഗ്രസ്; കണ്ണൂരില്‍ സ്വതന്ത്രനാകുമോ?

സസ്‌പെന്‍സ് ഒളിപ്പിച്ച് തൃശൂര്‍

ഹീമോഗ്ലോബിൻ കുറവ്; അയൺ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം

കേന്ദ്ര സർക്കാർ സ്ഥാപനമായ റൈറ്റ്സിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവുകൾ, വർഷം 16 ലക്ഷം രൂപ ശമ്പളം, ഏപ്രിൽ 27 വരെ അപേക്ഷിക്കാം

'ഐപിഎല്‍ സൂപ്പര്‍, പിഎസ്എല്‍ വിരമിച്ചവരുടെ ലീഗ്; താരങ്ങള്‍ക്ക് മുന്നില്‍ പാക് ബോര്‍ഡ് ഓച്ഛാനിച്ച് നിൽക്കുന്നു'

SCROLL FOR NEXT