

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രീയ സൈനിക ബോർഡ് (KSB) വഴി നടക്കുന്ന എംബിബിഎസ് (MBBS), ബിഡിഎസ് (BDS) സെൻട്രൽ പൂൾ ക്വാട്ടയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നീറ്റ് പരീക്ഷയിൽ യോഗ്യത മാർക്ക് നേടിയവർക്ക് ആണ് അവസരം. കേന്ദ്രിയ സൈനിക് ബോർഡ് പോർട്ടൽ വഴി ഓൺലൈനായി മാത്രം അപേക്ഷിക്കുക. ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കില്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28
1.അക്കാദമിക് യോഗ്യത
അപേക്ഷകർ നീറ്റ് യു ജി 2026 പ്രവേശന പരീക്ഷ എഴുതി നിശ്ചിത കട്ട്-ഓഫ് മാർക്ക് നേടിയിരിക്കണം. പ്ലസ് ടു (12th) പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് നിശ്ചിത ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
2. ആർക്കൊക്കെ അപേക്ഷിക്കാം?
കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ സേവനമനുഷ്ഠിച്ച വിമുക്തഭടന്മാരുടെയും (Ex-servicemen), നിലവിൽ സേവനത്തിലുള്ളവരുടെയും ആശ്രിതർക്കും (മക്കൾ), വിധവകൾക്കും അപേക്ഷിക്കാം.
3. ആർക്കൊക്കെ അപേക്ഷിക്കാൻ കഴിയില്ല
പാരാമിലിട്ടറി (CRPF, BSF മുതലായവ) ജീവനക്കാരുടെയോ സിവിലിയൻ പ്രതിരോധ ജീവനക്കാരുടെയോ മക്കൾക്ക് ഈ ക്വാട്ടയിൽ അപേക്ഷിക്കാൻ അർഹതയില്ല. കൂടാതെ, കുടുംബത്തിലെ ഒരു അംഗത്തിന് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.
Kendriya Sainik Board വെബ്സൈറ്റിൽ പ്രവേശിച്ച് പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുക.
ലോഗിൻ ചെയ്ത ശേഷം "MBBS/BDS Registration" ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അപേക്ഷാ ഫോം കൃത്യമായി പൂരിപ്പിച്ച് മുൻഗണനാ വിഭാഗം (Priority Category) തെറ്റുകൂടാതെ തിരഞ്ഞെടുക്കുക.
ആവശ്യമായ എല്ലാ രേഖകളും നിശ്ചിത ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates