RCC: മെഡിക്കൽ ഡോക്യുമെന്റേഷൻ സ്റ്റൈപ്പൻഡോടെ പഠിക്കാം; ബിരുദം യോഗ്യത

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആശുപത്രികൾ, ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ, മെഡിക്കൽ കോളജുകൾ, ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ, ഹെൽത്ത് കെയർ ബി.പി.ഒ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മെഡിക്കൽ ഡോക്യുമെന്റേഷൻ അല്ലെങ്കിൽ ഹെൽത്ത് ഇൻഫർമേഷൻ മേഖലയിൽ തൊഴിൽ നേടാൻ അവസരമുണ്ട്.
Medical Documentation Training Programme.
RCC Invites Graduates for One-Year Medical Documentation Training Programme.
Edited By:
Updated on
1 min read

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ (RCC) 2026-27 അധ്യയന വർഷത്തെ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം/ അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

Medical Documentation Training Programme.
ഇലക്ട്രിക് വാഹന മേഖലയിൽ ജോലി വേണോ? അസാപ് കേരളയിൽ സർവീസ് ടെക്നീഷ്യൻ കോഴ്സ് പഠിക്കാം...

കോഴ്‌സിന്റെ പ്രയോജനം: മെഡിക്കൽ റെക്കോർഡ് മാനേജ്മെന്റ്, ആശുപത്രി ഡോക്യുമെന്റേഷൻ, ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡുകൾ (EHR) എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നതാണ് ഈ കോഴ്‌സ്.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആശുപത്രികൾ, ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ, മെഡിക്കൽ കോളജുകൾ, ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ, ഹെൽത്ത് കെയർ ബി.പി.ഒ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മെഡിക്കൽ ഡോക്യുമെന്റേഷൻ അല്ലെങ്കിൽ ഹെൽത്ത് ഇൻഫർമേഷൻ മേഖലയിൽ തൊഴിൽ നേടാൻ അവസരമുണ്ട്.

Medical Documentation Training Programme.
പത്താം ക്ലാസ് യോഗ്യത മതി; കേരള സർവകലാശാലകളിൽ കംപ്യുട്ടർ അസിസ്റ്റന്റ്, ഓഗസ്റ്റ് 5 വരെ അവസരം

മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാം

ഒഴിവുകൾ- 10

വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

പ്രായപരിധി

  • 2026 ജനുവരി 1-ന് 35 വയസ്സ് കവിയരുത്.

സ്റ്റൈപ്പൻഡ്

  • പ്രതിമാസം ₹10,000

Medical Documentation Training Programme.
കായിക താരങ്ങൾക്ക് സേനയിൽ അവസരം; നേരിട്ടുള്ള നിയമനം, യോഗ്യത പത്താം ക്ലാസ്

വാക്ക്-ഇൻ ഇന്റർവ്യൂ

  • തീയതി: 2026 ജൂലൈ 20

  • റിപ്പോർട്ടിംഗ് സമയം: ഉച്ചയ്ക്ക് 12.30

  • ഇന്റർവ്യൂ സമയം: ഉച്ചയ്ക്ക് 2.00

  • വേദി: കോൺഫറൻസ് ഹാൾ II, റീജിയണൽ ക്യാൻസർ സെന്റർ (RCC), തിരുവനന്തപുരം.

ഹാജരാക്കേണ്ട രേഖകൾ

ഉദ്യോഗാർഥികൾ ബയോഡാറ്റ, എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രായം തെളിയിക്കുന്ന രേഖ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, എല്ലാ രേഖകളുടെയും പകർപ്പുകൾ എന്നിവ സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണം.

Medical Documentation Training Programme.
RCC: നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ്, സ്റ്റൈപ്പൻഡോടെ പഠിക്കാം, പത്താം ക്ലാസ് യോഗ്യത

കൂടുതൽ വിവരങ്ങൾ ആർ.സി.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.rcctvm.gov.in ൽ ലഭിക്കും.

https://www.rcctvm.gov.in/uploads/Downloadtemsuppy.pdf

Medical Documentation Training Programme.
ഗുരുവായൂർ ദേവസ്വത്തിൽ അവസരം; ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തിക, അഭിമുഖത്തിലൂടെ നിയമനം
Medical Documentation Training Programme.
ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലർക്ക് ആകാം; പ്ലസ് ടു യോഗ്യത മതി
Medical Documentation Training Programme.
എഴുത്തുപരീക്ഷയില്ല; കൊച്ചിൻ ഷിപ്പ്‌യാർഡിൽ സ്കഫോൾഡർ ട്രെയിനി, 60 ഒഴിവുകൾ
Summary

RCC Invites Graduates for One-Year Medical Documentation Training Programme.

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com