Argentina national football team facebook
Sports

മെസി പന്തുതട്ടുക കൊച്ചിയില്‍; കലൂര്‍ സ്റ്റേഡിയം ഔദ്യോഗിക വേദിയാകും, രണ്ട് സൗഹൃദ മത്സരങ്ങള്‍ക്ക് സാധ്യത

നവംബര്‍ 10 മുതല്‍ 18 വരെ നിശ്ചയിച്ചിരിക്കുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായ രണ്ടു സൗഹൃദ മത്സരങ്ങള്‍ക്ക് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം വേദിയാകും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീമും നടത്തുന്ന കേരള സന്ദര്‍ശനത്തില്‍ കൊച്ചി ഔദ്യോഗിക വേദിയാകുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 10 മുതല്‍ 18 വരെ നിശ്ചയിച്ചിരിക്കുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായ രണ്ടു സൗഹൃദ മത്സരങ്ങള്‍ക്ക് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം വേദിയാകും. ഇക്കാര്യത്തില്‍ പ്രാഥമിക തീരുമാനം കൈക്കൊണ്ടതായാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തെ ഔദ്യോഗിക വേദിയാക്കാന്‍ ആണ് നേരത്തെ തീരുമാനം ഉണ്ടായിരുന്നത്. എന്നാല്‍ യാത്രാ-താമസ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൊച്ചിയാണ് അനുയോജ്യമെന്ന വിലയിരുത്തലാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നില്‍. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രിക്കറ്റ് സ്റ്റേഡിയം എന്ന നിലയിലാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ രൂപകല്‍പന. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു ഫുട്‌ബോള്‍ മത്സരത്തിനായി സ്റ്റേഡിയത്തെ ഒരുക്കുക എന്നതും വെല്ലുവിളിയാണ്. ഇതോടെയാണ് ഐഎസ്എല്‍ മത്സരങ്ങള്‍ പതിവായി നടക്കുന്ന കൊച്ചിയിലേക്ക് ചര്‍ച്ചകള്‍ മാറിയത്. മത്സരങ്ങള്‍ക്കായി കൊച്ചി സ്റ്റേഡിയത്തെ ജിസിഡിഎയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് സജ്ജമാക്കാനാണ് ധാരണ.

Jawaharlal Nehru International Stadium in Kochi has been officially chosen as the venue to host the event of Lionel Messi's and the World Cup-winning Argentina squad's visit to Kerala this November.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT