ആദം സാംപയുടെ പന്തില്‍ പുറത്താവുന്ന വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി 
Sports

ആദം സാംപയ്ക്ക് മുന്‍പില്‍ കോഹ്‌ലി ക്ലീന്‍ ബൗള്‍ഡ്; ഓസീസ് സ്പിന്നര്‍ വീഴ്ത്തുന്നത് ഇത് എട്ടാം വട്ടം

6 പന്തില്‍ നിന്ന് 11 റണ്‍സ് എടുത്ത് നില്‍ക്കെ ആദം സാംപയ്ക്ക് മുന്‍പില്‍ വീണ് കോഹ്‌ലി മടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20യില്‍ തകര്‍പ്പന്‍ ജയത്തിലേക്ക് ഇന്ത്യ എത്തിയെങ്കിലും വിരാട് കോഹ്‌ലിക്ക് അധിക സമയം ക്രീസില്‍ നില്‍ക്കാനായില്ല. 6 പന്തില്‍ നിന്ന് 11 റണ്‍സ് എടുത്ത് നില്‍ക്കെ ആദം സാംപയ്ക്ക് മുന്‍പില്‍ വീണ് കോഹ്‌ലി മടങ്ങി. ആദം സാംപയ്ക്ക് മുന്‍പില്‍ കോഹ്‌ലി വീണത് ഇത് എട്ടാം വട്ടവും.

രണ്ട് ബൗണ്ടറികളോടെ ആക്രമിച്ച് നിന്ന കോഹ്‌ലിയെ സാംപ ക്ലീന്‍ ബൗള്‍ഡാക്കി. കോഹ്‌ലിയെ ഏറ്റവും കൂടുതല്‍ വട്ടം പുറത്താക്കുന്ന ഓസീസ് ബൗളര്‍ എന്ന നേട്ടം ഇതോടെ ആദം സാംപയുടെ പേരിലായി. പാറ്റ് കമിന്‍സ് ആയിരുന്നു ഇതുവരെ കോഹ് ലിക്ക് മേല്‍ ആതിപത്യം പുലര്‍ത്തിയ ബൗളര്‍. 28 ഇന്നിങ്‌സില്‍ നിന്ന് കോഹ്‌ലിയെ കമിന്‍സ് മടക്കിയത് 7 വട്ടവും. 

സാംപയ്ക്ക് എതിരെ നാഗ്പൂരില്‍ ട്രാക്കിന് പുറത്തേക്കിറങ്ങി കളിക്കാനായിരുന്നു കോഹ്‌ലിയുടെ ശ്രമം. എന്നാല്‍ കോഹ്‌ലിയുടെ ബാറ്റിനും പാഡിനും ഇടയിലൂടെ പന്ത് സ്റ്റംപ് ഇളക്കി. ട്വന്റി20യില്‍ ഇത് മൂന്നാം വട്ടമാണ് കോഹ്‌ലിയെ സാംപ പുറത്താക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം യുവതി തൂങ്ങിമരിച്ച നിലയില്‍

കുളുവില്‍ സഞ്ചാരികളായി വേഷംമാറി കേരള പൊലീസ്; രണ്ടു വര്‍ഷം ഒളിവിലായിരുന്ന മലയാളി ലഹരിക്കടത്തുകാരന്‍ പിടിയില്‍

6 കൊല്ലം, 10 തുടര്‍ ജയങ്ങള്‍! 'ടീം ഇന്ത്യ'യുടെ റെക്കോര്‍ഡ് കുതിപ്പിന് വിരാമം