ഫോട്ടോ: ട്വിറ്റർ 
Sports

പ്ലീസ്, അഭിനന്ദിക്കരുത്! മാന്ത്രിക മാന്‍ഡ്രേക്ക് 'വിരാട് കോഹ്‌ലി'

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ സൂര്യകുമാര്‍ യാദവ് ഏഴ് റണ്‍സുമായി മടങ്ങിയതോടെയാണ് ഈ അപൂര്‍വത ആരാധകര്‍ നോട്ട് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: വിരാട് കോഹ്‌ലി മാന്‍ഡ്രേക്കാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ആരാധകര്‍ സാമൂഹിക മാധ്യങ്ങളിലൂടെ ചോദിക്കുന്നത്. അതിന്റെ കാരണവും അവര്‍ നിരത്തുന്നുണ്ട്. ഐപിഎല്ലില്‍ ഏതെങ്കിലും ഒരു താരം മികച്ച ബാറ്റിങ് പുറത്തെടുത്താല്‍ കോഹ്‌ലി അവരെ അഭിനന്ദിക്കാറുണ്ട്. അഭിനന്ദനത്തിന് പാത്രമാകുന്ന താരം പക്ഷേ തൊട്ടടുത്ത കളിയില്‍ വളരെ വേഗം പുറത്താകുന്നു എന്നതാണ് ആരാധകര്‍ കണ്ടെത്തിയത്. 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ സൂര്യകുമാര്‍ യാദവ് ഏഴ് റണ്‍സുമായി മടങ്ങിയതോടെയാണ് ഈ അപൂര്‍വത ആരാധകര്‍ നോട്ട് ചെയ്തത്. തൊട്ടുമുന്‍പ് നടന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു. താരത്തെ അഭിനന്ദിച്ച് കോഹ്‌ലി പോസ്റ്റും ഇട്ടു. തൊട്ടടുത്ത കളിയില്‍ തന്റെ പ്രിയപ്പെട്ട സ്‌കൂപ്പ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച് സൂര്യ പരാജയപ്പെട്ട് മടങ്ങി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT