ഇംഗ്ലണ്ടിനെതിരായ ടി20യില്‍ വിരാട് കോഹ്‌ലി/ഫോട്ടോ: ട്വിറ്റര്‍ 
Sports

ബട്ട്‌ലറുമായി കൊമ്പുകോര്‍ത്ത് കോഹ്‌ലി; കാരണം ചികഞ്ഞ് ആരാധകര്‍

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 13ാം ഓവറില്‍ ജോസ് ബട്ട്‌ലറെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഓപ്പണറായി ഇറങ്ങിയതിനൊപ്പം ഫീല്‍ഡിങ്ങിന് ഇടയിലും ടീമിന്റെ ആക്രമണ മനോഭാവം കോഹ്‌ലി വ്യക്തമാക്കി. ജോസ് ബട്ട്‌ലറുമായുള്ള കൊമ്പുകോര്‍ക്കലിലേക്കാണ് ഇത് എത്തിച്ചത്. 

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 13ാം ഓവറില്‍ ജോസ് ബട്ട്‌ലറെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പുറത്താക്കലിന് പിന്നാലെ ഡഗൗട്ടിലേക്ക് ബട്ട്‌ലര്‍ മടങ്ങുന്നതിന് ഇടയിലാണ് കോഹ് ലിയുമായി കൊമ്പുകോര്‍ത്തത്. 

എന്തിന്റെ പേരിലാണ് ഇരുവരും പ്രകോപിതരായത് എന്ന് വ്യക്തമല്ല. ഇതോടെ ആരാധകര്‍ അവരവരുടേതാണ് ഭാവനയുമായി എത്തുന്നു. കളിയിലേക്ക് വരുമ്പോള്‍ ഇന്ത്യ മുന്‍പില്‍ വെച്ച 224 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 188 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. ഇതോടെ 5 ടി20കളുടെ പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം

അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബം​ഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്