വിരാട് കോഹ് ലി, ഫയല്‍ ചിത്രം/പിടിഐ 
Sports

സച്ചിനെ വീണ്ടും മറികടന്ന് കോഹ്‌ലി; മറ്റൊരു റെക്കോർഡ് കൂടി  

ഹോം ഗ്രൗണ്ടിലെ സച്ചിന്റെ സെഞ്ചുറികളുടെ ലോക റെക്കോർഡ് മറികടന്ന് വിരാട് കോഹ്‌ലി

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ഹോം ഗ്രൗണ്ടിലെ സച്ചിന്റെ സെഞ്ചുറികളുടെ ലോക റെക്കോർഡ് മറികടന്ന് വിരാട് കോഹ്‌ലി. കാര്യവട്ടം ഏകദിനത്തിൽ കോഹ്‌ലി
സെഞ്ചുറി നേടിയതോടെയാണ് സച്ചിന്റെ റെക്കോർഡ് പഴങ്കഥയായത്. ഗുവാഹത്തി ഏകദിനത്തിൽ ശ്രീലങ്കയ്‌ക്കെതിരെ സെഞ്ചുറി തികച്ചതോടെ
സച്ചിനൊപ്പം എത്തിയ കോഹ്‌ലി ഇന്ന് വീണ്ടും സെഞ്ചുറി നേടിയതോടെയാണ് സച്ചിന്റെ റെക്കോർഡ് മറികടന്നത്.

ഹോം ഗ്രൗണ്ടിൽ ഏകദിനത്തിൽ സച്ചിന്റെ 20 സെഞ്ചുറികളുടെ  റെക്കോർഡ് ആണ് കോഹ്‌ലി മറികടന്നത്. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് സെഞ്ചുറി നേടിയാണ് കോഹ്‌ലി സച്ചിന്റെ റെക്കോർഡ് മറികടന്നത്. ഏകദിനത്തിലും ടെസ്റ്റിലുമായി കോഹ്‌ലിയുടെ 74-ാം സെഞ്ചുറിയാണിത്. 

വേഗത്തിൽ 12500 റൺസ് തികച്ച ബാറ്ററാണ് കോഹ്‌ലി. 257 ഇന്നിംഗ്്‌സുകളിലാണ് ഈ നേട്ടം. ഏകദിനത്തിൽ കോഹ്‌ലിയുടെ 46-ാം സെഞ്ചുറിയാണിത്. ഏകദിനത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഏറ്റവുമധികം സെഞ്ചുറി നേടിയ ഇന്ത്യൻ താരം എന്ന സച്ചിന്റെ റെക്കോർഡും കോഹ്‌ലി കഴിഞ്ഞദിവസം മറികടന്നിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ ​ഗുവാഹത്തി ഏകദിനത്തിൽ സെഞ്ചുറി നേടിയതോടെയാണ് സച്ചിന്റെ റെക്കോർഡ് മറികടന്നത്. നിലവിൽ ശ്രീലങ്കയ്ക്കെതിരെ കോഹ് ലിയുടെ സെഞ്ചുറികളുടെ എണ്ണം പത്തായി.  കാര്യവട്ടം ഏകദിനത്തിൽ 85 പന്തിലാണ് കോഹ്‌ലിയുടെ സെഞ്ചുറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT