വിരാട് കോഹ്‌ലി, രവി ശാസ്ത്രി/ഫയല്‍ ചിത്രം 
Sports

കോഹ്‌ലിയും രവി ശാസ്ത്രിയും ബിസിസിഐയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല, ടീമിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടായി: ഇന്‍സമാം ഉള്‍ ഹഖ് 

ക്യാപ്റ്റനും കോച്ചും ബോര്‍ഡും തമ്മിലുള്ള ബന്ധം ശരിയായ രീതിയില്‍ ആയിരുന്നില്ലെന്നാണ് ഇന്‍സമാം ഉള്‍ ഹഖ് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ട്വന്റി20 ലോകകപ്പിന് മുന്‍പ് വിരാട് കോഹ് ലിയും രവി ശാസ്ത്രിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലേറ്റിരുന്നതായി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. ക്യാപ്റ്റനും കോച്ചും ബോര്‍ഡും തമ്മിലുള്ള ബന്ധം ശരിയായ രീതിയില്‍ ആയിരുന്നില്ലെന്നാണ് ഇന്‍സമാം ഉള്‍ ഹഖ് പറയുന്നത്. 

ടി20 ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്‍പ് തന്നെ ഞാന്‍ ഇത് പറഞ്ഞിരുന്നു. ടൂര്‍ണമെന്റ് കഴിയുന്നതോടെ ക്യാപ്റ്റന്‍സി രാജിവയ്ക്കും എന്ന പ്രസ്താവന...അത് ശരിയല്ല. വലിയ ഇവന്റ് ആണ് കളിക്കുന്നത്. ഈ പ്രസ്താവനയിലൂടെ നിങ്ങള്‍ക്ക് സമ്മര്‍ദം ഉണ്ടെന്നും അസ്വസ്ഥനാണെന്നുമാണ് വ്യക്തമാവുന്നത്. ടൂര്‍ണമെന്റിന് ശേഷം ശാസ്ത്രിക്ക് പകരം ദ്രാവിഡ് വരുമെന്ന് അവര്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. 

നിങ്ങളുടെ അധികാരം ചോദ്യം ചെയ്യപ്പെടുകയാണ്

വലിയ ടൂര്‍ണമെന്റുകള്‍ക്ക് മുന്‍പ് ഇങ്ങനെ സംഭവിക്കരുത്. നിങ്ങളുടെ അധികാരം ചോദ്യം ചെയ്യപ്പെടുകയാണ്. ടി20 ലോകകപ്പ് ജയിക്കണം എന്നായിരുന്നു ഇന്ത്യക്ക് എങ്കില്‍ ക്യാപ്റ്റനേയും കോച്ചിനേയും അവര്‍ മാറ്റുമായിരുന്നോ? അവര്‍ക്കിടയില്‍ എന്തോ പ്രശ്‌നമുണ്ട് എന്നും ഇന്‍സമാം പറഞ്ഞു. 

ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് എന്നീ ടീമുകളോട് ആദ്യ മത്സരത്തില്‍ നേരിട്ട തോല്‍വിയാണ് ഇന്ത്യക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മയെ പുതിയ ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചു. കാരാര്‍ അവസാനിച്ചതോടെ രവി ശാസ്ത്രിക്ക് പകരം രാഹുല്‍ ദ്രാവിഡും മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT