വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി 
Sports

ഒരു മാസത്തെ ഇടവേളയിലേക്ക് കോഹ്‌ലി; കുടുംബത്തോടൊപ്പം ഇംഗ്ലണ്ടില്‍ തുടരും

നിലവില്‍ ഭാര്യ അനുഷ്‌കയും മകളുമാണ് ലണ്ടനില്‍ കോഹ്‌ലിക്കൊപ്പമുള്ളത്. ഇവര്‍ക്കൊപ്പം കോഹ് ലിയുടെ അമ്മയും മറ്റ് കുടുംബാംഗങ്ങളും ചേരും

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വിരാട് കോഹ്‌ലി ഇനി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി എത്തുക ഏഷ്യാ കപ്പോടെയെന്ന് സൂചന. ഇംഗ്ലണ്ട് പരമ്പര കഴിയുന്നതോടെ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടില്‍ തന്നെ തുടരാനാണ് കോഹ്‌ലിയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവില്‍ ഭാര്യ അനുഷ്‌കയും മകളുമാണ് ലണ്ടനില്‍ കോഹ്‌ലിക്കൊപ്പമുള്ളത്. ഇവര്‍ക്കൊപ്പം കോഹ് ലിയുടെ അമ്മയും മറ്റ് കുടുംബാംഗങ്ങളും ചേരും. കുടുംബത്തോടൊപ്പം സമയം ചെലവഴിച്ച ശേഷം ഓഗസ്റ്റ് ഒന്നോടെ ഏഷ്യാ കപ്പിന് വേണ്ടിയുള്ള പരിശീലനത്തിലേക്ക് മടങ്ങി വരാനാണ് കോഹ്‌ലിയുടെ നീക്കം. 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി20, ഏകദിന പരമ്പരയാണ് ഇന്ത്യക്ക് മുന്‍പിലുള്ളത്. പിന്നാലെ സിംബാബ്‌വെക്ക് എതിരെ മൂന്ന് ഏകദിനം കളിക്കും. ഇതിന് ശേഷമാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. 

മോശം ഇംഗ്ലണ്ട് പര്യടനത്തിലൂടെയാണ് കോഹ്‌ലി കടന്നു പോകുന്നത്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 11,20 എന്നതായിരുന്നു കോഹ്‌ലിയുടെ സ്‌കോര്‍. ട്വന്റി20യില്‍ സ്‌കോര്‍ ചെയ്തത് 1, 11 എന്നീ സ്‌കോറുകള്‍. ഏകദിനത്തില്‍ ലോര്‍ഡ്‌സില്‍ 16 റണ്‍സ് മാത്രമാണ് കോഹ്‌ലി നേടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT