ഫയല്‍ ചിത്രം 
Sports

കോഹ്‌ലി, വാര്‍ണര്‍, ശ്രേയസ്, ധവാന്‍! ബാറ്റുകൊണ്ട് മറുപടി നല്‍കാന്‍ ഇവര്‍ 

വിമര്‍ശനങ്ങള്‍ക്കും എഴുതി തള്ളിയവര്‍ക്കുമെല്ലാം ഇവര്‍ ബാറ്റുകൊണ്ട് മറുപടി നല്‍കുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍..

സമകാലിക മലയാളം ഡെസ്ക്

ണ്‍ വാരിക്കൂട്ടുമ്പോള്‍ ഒപ്പം നില്‍ക്കുന്നവരില്‍ പലരും ഫോം കണ്ടെത്താതെ ഉഴറുമ്പോള്‍ കൂടെ ഉണ്ടാകാറില്ല. വിമര്‍ശനങ്ങളുമായി അവര്‍ നിറയുകയും ചെയ്യും. അത്തരം വിമര്‍ശനങ്ങള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കാനായിരിക്കും ഇരുത്തം വന്ന ക്രിക്കറ്റര്‍മാരുടെ ലക്ഷ്യം. 

വിമര്‍ശനങ്ങള്‍ക്കും എഴുതി തള്ളിയവര്‍ക്കുമെല്ലാം ഇവര്‍ ബാറ്റുകൊണ്ട് മറുപടി നല്‍കുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍...

ശ്രേയസ് അയ്യര്‍ 

പരിക്കിനെ തുടര്‍ന്ന് മാറി നിന്നതിന് ശേഷം തിരിച്ചെത്തിയിട്ടും ക്യാപ്റ്റന്‍സി ശ്രേയസിന്റെ കൈകളിലേക്ക് തിരികെ നല്‍കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തയ്യാറായിരുന്നില്ല. ഇതോടെ ഡല്‍ഹി വിട്ടതോടെയാണ് ശ്രേയസ് താര ലേലത്തിലേക്ക് എത്തിയത്. വലിയ വില കൊടുത്ത് ശ്രേയസിനെ സ്വന്തമാക്കുകയും ക്യാപ്റ്റന്‍സി നല്‍കുകയും ചെയ്തു കൊല്‍ക്കത്ത. ബാറ്റുകൊണ്ടും ക്യാപ്റ്റന്‍സി കൊണ്ടും ശ്രേയസിനും പലര്‍ക്കും മറുപടി നല്‍കാനുണ്ട്..

ഡേവിഡ് വാര്‍ണര്‍ 

കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍സിയും പ്ലേയിങ് ഇലവനിലെ സ്ഥാനവും നഷ്ടപ്പെട്ട് ദയനീയാവസ്ഥയിലായിരുന്നു ഡേവിഡ് വാര്‍ണര്‍. ഇത്തവണ താര ലേലത്തിലൂടെ വാര്‍ണര്‍ താന്‍ ഐപിഎല്‍ ആരംഭിച്ചിടത്തേക്ക് തന്നെ തിരിച്ചെത്തി. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി ബാറ്റുകൊണ്ട് മികവ് കാണിച്ച് വാര്‍ണര്‍ക്ക് വിമര്‍ശകര്‍ക്ക് മറുപടി നല്‍കണം. 

150 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 5449 റണ്‍സ് ആണ് ഡേവിഡ് വാര്‍ണര്‍ സ്‌കോര്‍ ചെയ്തത്. 4 സെഞ്ചുറിയും 50 അര്‍ധ സെഞ്ചുറിയും വാര്‍ണറുടെ പേരിലുണ്ട്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദമില്ലാതെ വാര്‍ണര്‍ക്ക് ബാറ്റിങ്ങില്‍ മികവ് കാണിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

വിരാട് കോഹ് ലി

സെഞ്ചുറി വരള്‍ച്ചയിലും സ്‌കോര്‍ ഉയര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലുമാണ് ഐപിഎല്ലിലേക്ക് കോഹ്‌ലി എത്തുന്നത്. ഇത്തവണ ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ ഫ്രീയായി കളിക്കാന്‍ കോഹ് ലിക്ക് കഴിയുമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ പ്രതീക്ഷ. തന്റെ കാലം കഴിഞ്ഞെന്ന് പറയുന്നവര്‍ക്ക് മറുപടി നല്‍കണം.  207 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 6283 റണ്‍സ് ആണ് കോഹ് ലി സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഐപിഎല്ലിലെ റണ്‍വേട്ടയില്‍ ഒന്നാമതുള്ളതും കോഹ് ലി തന്നെ. 

ശിഖര്‍ ധവാന്‍ 

ഇന്ത്യന്‍ ടീമിലെ ശിഖര്‍ ധവാന്റെ സ്ഥാനം ഇളകി കഴിഞ്ഞു. ഐപിഎല്ലില്‍ കഴിഞ്ഞ ആറ് സീസണിലും 450ന് മുകളില്‍ റണ്‍സ് കണ്ടെത്തിയിട്ടും ധവാന് ഇന്ത്യന്‍ ടീമിലെ സ്ഥാനം ഉറപ്പിക്കാനാവുന്നില്ല. ട്വന്റി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ധവാന് ഈ ഐപിഎല്ലിലും മികവ് കാണിക്കണം. 

ഐപിഎല്ലിലെ റണ്‍വേട്ടയില്‍ രണ്ടാമതാണ് ധവാന്‍.5784 റണ്‍സ് ആണ് ധവാന്‍ സ്‌കോര്‍ ചെയ്തത്. 8.25 കോടി രൂപയ്ക്കാണ് ധവാനെ പഞ്ചാബ് സ്വന്തമാക്കിയത്. തന്റെ പ്രൈസ് ടാഗിനോടും ഇവിടെ ഘവാന് നീതി പുലര്‍ത്താനാവണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT