Kinglayers team The New Indian Express
Sports

കേരള പ്രീമിയര്‍ ചെസ് ലീഗ്: കോഴിക്കോട് കിങ്‌സ്‌ലയേഴ്‌സ് ചാംപ്യന്‍മാര്‍

ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന അവസാന റൗണ്ടില്‍ പാലക്കാട് പാന്തേഴ്‌സിനെ 13.5-6.5 പോയിന്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരള കിങ്‌സ്‌ലയേഴ്‌സ് കപ്പടിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രണ്ട് ദിവസത്തെ ആവേശകരമായ മത്സരങ്ങള്‍ക്ക് ശേഷം കോഴിക്കോട് കിങ്‌സ്‌ലയേഴ്‌സ് കേരള പ്രീമിയര്‍ ചെസ് ലീഗിന്റെ ആദ്യ സീസണിലെ ചാംപ്യന്‍മാരായി. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന അവസാന റൗണ്ടില്‍ പാലക്കാട് പാന്തേഴ്‌സിനെ (13.5-6.5 പോയിന്റുകള്‍ക്ക്) പരാജയപ്പെടുത്തിയാണ് കേരള കിങ്‌സ്‌ലയേഴ്‌സ് കപ്പടിച്ചത്.

പാലക്കാട് പാന്തേഴ്‌സ്

ആദ്യ 15 മിനിറ്റ് മത്സരം കടുത്തതാണെങ്കിലും ഫൈനല്‍ റൗണ്ടില്‍ കിങ്‌സ്‌ലയേഴ്‌സ് വിജയം കൈപ്പിടിയിലാക്കി. ഒടുവില്‍ പാന്തേഴ്‌സിനെ വീഴ്്ത്തി കോഴിക്കോടിന്റെ കിങ്‌സ്‌ലയേഴ്‌സ് ചാംപ്യന്‍പട്ടം സ്വന്തമാക്കുകയായിരുന്നു. വിജയികള്‍ക്ക് 10 ലക്ഷം രൂപയാണ് ക്യാഷ് പ്രൈസ്.

കൊല്ലം നൈറ്റ്‌സ്‌

ഫസ്റ്റ് റണ്ണര്‍ അപ്പായ പാലക്കാടിന്റെ പാന്തേഴ്‌സിന് 7 ലക്ഷം രൂപയാണ് സമ്മാനത്തുക. സെക്കന്റ് റണ്ണര്‍ അപ്പായ കൊല്ലം നൈറ്റ്‌സിന് 4 ലക്ഷം രൂപയും തേര്‍ഡ് റണ്ണര്‍ അപ്പായ തൃശൂര്‍ തണ്ടേ്‌ഴ്‌സിന് 3 ലക്ഷം രൂപയുമാണ് സമ്മാനത്തുക.

തൃശൂര്‍ തണ്ടേഴ്‌സ്‌

പ്രീമിയര്‍ ചെസ് അക്കാദമി സംഘടിപ്പിച്ച ദ്വിദിന ലീഗില്‍ സംസ്ഥാനത്തുടനീളമുള്ള വിവിധ പ്രായത്തിലുള്ള ചെസ് പ്രതിഭകള്‍ പങ്കെടുത്തു. 25 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ചെസ് ടൂര്‍ണമെന്റാണിത്. ടൂര്‍ണമെന്റിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.

Kozhikode Kingslayers team emerges as champions of Kerala Premier Chess League season one

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

SCROLL FOR NEXT