​ഗോൾ നേട്ടമാഘോഷിക്കുന്ന കിലിയൻ എംബാപ്പെ LaLiga x
Sports

എംബാപ്പെയുടെ ഇരട്ട ഗോളില്‍ ജയം; റയല്‍ മാഡ്രിഡ് തലപ്പത്ത്

സെവിയ്യ, വലന്‍സിയ, ഒസാസുന ടീമുകള്‍ക്കും ജയം

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡ് വിജയം സ്വന്തമാക്കി ഒന്നാമത്. നാലാം സ്ഥാനത്തുള്ള വിയ്യാറലിനെ അവര്‍ ഏവേ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കു വീഴ്ത്തി. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ജയം നിര്‍ണയിച്ചത്.

ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് റയലിന്റെ രണ്ട് ഗോളുകളും വന്നത്. കളിയുടെ 47ാം മിനിറ്റില്‍ എംബാപ്പെ ടീമിനെ മുന്നിലെത്തിച്ചു. രണ്ടാം ഗോള്‍ അവസാന ഘട്ടത്തിലാണ് പിറന്നത്. 90 മിനിറ്റ് പിന്നിട്ട് മത്സരം ഇഞ്ച്വറി സമയത്തെത്തിയപ്പോള്‍ കിട്ടിയ പെനാല്‍റ്റി വലയിലാക്കിയാണ് എംബാപ്പെ ഇരട്ട ഗോള്‍ തികച്ചത്.

ജയത്തോടെ 21 കളിയില്‍ 51 പോയിന്റുമായാണ് റയല്‍ തലപ്പത്തേക്ക് കയറിയത്. 20 കളിയില്‍ 49 പോയിന്റുമായി ബാഴ്‌സലോണ രണ്ടാമത്. ബാഴ്‌സലോണ ഇന്ന് ഒവെയ്‌ഡോയെ നേരിടുന്നുണ്ട്. ജയിച്ചാല്‍ അവര്‍ 52 പോയിന്റുമായി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിക്കും.

മറ്റ് മത്സരങ്ങളില്‍ സെവിയ്യ 2-1നു അത്‌ലറ്റിക്ക് ബില്‍ബാവോയെ പരാജയപ്പെടുത്തി. വലന്‍സിയ 3-2ന് എസ്പാന്യോളിനേയും ഒസാസുന 1-3നു റയോ വാള്‍ക്കാനോയേയും പരാജയപ്പെടുത്തി.

LaLiga: Kylian Mbappe netted twice to earn Real Madrid a 2-0 win at Villarreal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്തസാക്ഷി ഫണ്ടില്‍ നയാ പൈസ വഞ്ചിക്കാനോ, നഷ്ടപ്പെടാനോ അനുവദിക്കില്ല: എം വി ഗോവിന്ദന്‍

ബഹിഷ്‌കരണ ഭീഷണിയിൽ നിന്ന് പിന്മാറി; ഐസിസി മുന്നറിയിപ്പിന് പിന്നാലെ ലോകകപ്പ് ടീം പ്രഖ്യാപിച്ച് പാകിസ്ഥാൻ

'സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല, സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല';അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന ചട്ടത്തില്‍ ഗതാഗതമന്ത്രി

ഇന്ത്യക്കെതിരായ തീരുവ കുറയ്ക്കാന്‍ യുഎസ്, ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നെന്ന് ട്രഷറി സെക്രട്ടറി

ഒലിച്ചുപോയത് 2.51 ലക്ഷം കോടി; ഒന്‍പത് മുന്‍നിര കമ്പനികളും നഷ്ടത്തില്‍; പൊള്ളി റിലയന്‍സ് ഓഹരി

SCROLL FOR NEXT