ഫോട്ടോ: ട്വിറ്റർ 
Sports

ലാബുഷെയ്‌നിന്റെ 'പെര്‍ഫെക്ട് ബാറ്റര്‍'; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ പട്ടികയില്‍

ആഷസ് പരമ്പര നിലനിര്‍ത്തിയതിന് പിന്നാലെ സമ്മര്‍ദമില്ലാതെ സിഡ്‌നി ടെസ്റ്റിന് ഒരുങ്ങുകയാണ് ഓസ്‌ട്രേലിയയും ലാബുഷെയ്‌നും

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ആഷസ് പരമ്പര നിലനിര്‍ത്തിയതിന് പിന്നാലെ സമ്മര്‍ദമില്ലാതെ സിഡ്‌നി ടെസ്റ്റിന് ഒരുങ്ങുകയാണ് ഓസ്‌ട്രേലിയയും ലാബുഷെയ്‌നും. സിഡ്‌നി ടെസ്റ്റിലേക്ക് കടക്കും മുന്‍പുള്ള ഇടവേളയില്‍ പെര്‍ഫെക്ട് ബാറ്റ്‌സ്മാന്മാരെ തെരഞ്ഞെടുക്കുകയാണ് ലാബുഷെയ്ന്‍. 

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സ്‌ട്രെയ്റ്റ് ഡ്രൈവും റിക്കി പോണ്ടിങ്ങിന്റെ ട്രേഡ്മാര്‍ക്ക് പുള്‍ ഷോട്ടുമാണ് ലാബുഷെയ്ന്‍ ഇവിടെ ആദ്യം തെരഞ്ഞെടുക്കുന്നത്. നമ്മള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് സച്ചിന്റെ സ്‌ട്രെയ്റ്റ് ഡ്രൈവ്. പോണ്ടിങ് പുള്‍ ഷോട്ട് കളിക്കുമ്പോഴുള്ള ഫുള്‍ ഫ്‌ളോ ഏവരും ഇഷ്ടപ്പെടുന്നു, ലാബുഷെയ്ന്‍ പറഞ്ഞു. 

കോഹ് ലിയുടെ കവര്‍ ഡ്രൈവ്‌

വിരാട് കോഹ് ലിയുടെ എനര്‍ജിയാണ് കോഹ് ലി പിന്നെ തെരഞ്ഞെടുക്കുന്നത്. കെവിന്‍ പീറ്റേഴ്‌സണിന്റെ ആക്രമണോത്സുകത നിറഞ്ഞ മനോഭാവത്തിന് നേര്‍ക്കും ലാബുഷെയ്ന്‍ വിരല്‍ ചൂണ്ടുന്നു. 

കോഹ് ലിയുടെ കവര്‍ ഡ്രൈവിനൊപ്പം ഞാന്‍ നില്‍ക്കും. പീറ്റേഴ്‌സണിന്റെ ലെഗ് സൈഡ് ഷോട്ട്. ക്രീസില്‍ നില്‍ക്കുമ്പോഴുള്ള ആക്രമണോത്സുകത. ക്രീസില്‍ നില്‍ക്കുമ്പോഴുള്ള പീറ്റേഴ്‌സണിന്റെ വിധം ഞാന്‍ ഇഷ്ടപ്പെടുന്നു. കോഹ് ലിയുടേതിന് സമാനമാണ് എന്നും ലാബുഷെയ്ന്‍ പറഞ്ഞു. 

സ്റ്റീവ് സ്മിത്ത്, ജാക്ക് കാലിസ്, ആന്‍ഡ്ര്യൂ സൈമണ്ട്‌സ്, മാത്യു ഹെയ്ഡല്‍ എന്നിവരാണ് ലാബുഷെയ്‌നിന്റെ ലിസ്റ്റിലേക്ക് പിന്നെ വരുന്നത്. മികച്ച ഇടംകയ്യന്‍ ബാറ്റ്‌സ്മാരേയും ലാബുഷെയ്ന്‍ തെരഞ്ഞെടുക്കുന്നു. ഹെയ്ഡന്റെ ഓഫ് ഡ്രൈവാണ് ഇവിടെ ലാബുഷെയ്ന്‍ ആദ്യം തെരഞ്ഞെടുക്കുന്നത്. കുമാര്‍ സംഗക്കാരയുടെ കവര്‍ഡ്രൈവ്, ജസ്റ്റിന്‍ ലാംഗറുടെ കട്ട് ഷോട്ട്, മൈക്ക് ഹസിയുടെ പുള്‍ ഷോട്ട് എന്നിവയും ലാബുഷെയ്‌ന്റെ ലിസ്റ്റില്‍ വരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓട്ടോയ്ക്ക് ഫിറ്റ്നസ് നൽകിയില്ല; എംവിഡിക്കെതിരെ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

'ഇപ്പോഴും മമ്മൂക്കയെ കാണുമ്പോൾ എനിക്ക് പേടിയാണ്; നമ്മുടെ ചുറ്റിനും നടക്കുന്ന എല്ലാ കാര്യത്തെക്കുറിച്ചും അദ്ദേഹം അറിയുന്നുണ്ട്'

കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിരവധി ഒഴിവുകൾ; ഡെപ്യൂട്ടി സെക്രട്ടറി മുതൽ ഡ്രൈവർ വരെ, ഫ്രഷേഴ്‌സിനും അവസരം!

'ഒരു ഉമ്മ തന്നേര്!'; മമ്മൂക്കയുടെ ആ സ്നേഹ ചുംബനത്തിന് പിന്നിലെ കഥ പറഞ്ഞ് രമേശ് പിഷാരടി

കാത്തിരിപ്പിന് അവസാനം; യമഹയുടെ YZF-R2 ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍ അറിയാം