Sports

'ലൈല ഇപ്പോഴും എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു', ചുവടുവെക്കാന്‍ ധവാന് കൂട്ടായി പൃഥ്വി ഷാ

ഇവിടെ പൃഥ്വി ഷായാണ് ധവാന് ഒപ്പമുള്ളത്. സ്ത്രീയുടെ വേഷത്തിലാണ് പൃഥ്വിയുടെ വരവ്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ക്വാറന്റൈനില്‍ പരിശീലനം തുടരുമ്പോഴും പാട്ടും ഡാന്‍സും ധവാന്‍ മാറ്റി വെക്കുന്നില്ല. ഐപിഎല്ലില്‍ നിറം പകര്‍ന്നതിന് പിന്നാലെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം ചുവടുവെച്ചാണ് ഇപ്പോള്‍ ധവാന്റെ വരവ്. 

ഇവിടെ പൃഥ്വി ഷായാണ് ധവാന് ഒപ്പമുള്ളത്. സ്ത്രീയുടെ വേഷത്തിലാണ് പൃഥ്വിയുടെ വരവ്. ലൈല ഇപ്പോഴും എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു എന്നാണ് വീഡിയോയ്‌ക്കൊപ്പം ധവാന്‍ കുറിച്ചത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി എത്തിയ ഇന്ത്യന്‍ സംഘം സിഡ്‌നിയില്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയുകയാണ്. 

കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോയും ധവാന്‍ പങ്കുവെച്ചിരുന്നു. പ്രധാനപ്പെട്ട ടൂര്‍ണമെന്റിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ഫുള്‍ സ്വിങ്ങില്‍ എന്നായിരുന്നു ധവാന്റെ വാക്കുകള്‍. ഐപിഎല്ലിലെ റണ്‍വേട്ടയില്‍ രണ്ടാമതായാണ് ധവാന്‍ സീസണ്‍ അവസാനിപ്പിച്ചത്. 17 കളിയില്‍ നിന്ന് കണ്ടെത്തിയത് 618 റണ്‍സ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്