Lakshya Sen x
Sports

'ലക്ഷ്യ'യുടെ 'ലക്ഷ്യം' കിരീടം! ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ സെമിയില്‍ (കിരീടം)

ക്വാര്‍ട്ടറില്‍ ലോക ആറാം നമ്പര്‍ താരത്തെ വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ പുരുഷ വിഭാഗം സെമിയിലേക്ക് മുന്നേറി. ക്വാര്‍ട്ടറില്‍ ലോക ആറാം നമ്പര്‍ താരം ചൈനയുടെ ലി ഷിഫെങിനെ തുരത്തിയാണ് ലക്ഷ്യ അവസാന നാലില്‍ ഇടം ഉറപ്പിച്ചത്.

ടൂര്‍ണമെന്റിലുടനീളം മിന്നും പ്രകടനമാണ് താരം നടത്തിയത്. ക്വാര്‍ട്ടറിലും ആ മികവ് ലക്ഷ്യ ആവര്‍ത്തിച്ചു. ഇത് മൂന്നാം തവണയാണ് ലക്ഷ്യം ഓൾ ഇം​ഗ്ലണ്ട് പോരിന്റെ സെമിയിലേക്ക് എത്തുന്നത്.

ക്വാര്‍ട്ടറില്‍ ചൈനീസ് താരത്തിനു മേല്‍ ലക്ഷ്യയുടെ സര്‍വാധിപത്യമായിരുന്നു. രണ്ട് സെറ്റ് മാത്രമാണ് മത്സരം നീണ്ടത്. വെറും 45 മിനിറ്റില്‍ ഇന്ത്യന്‍ താരം ജയവും സെമി ബര്‍ത്തും ഉറപ്പിച്ചു. സ്‌കോര്‍: 21-13, 21-14.

2022ല്‍ ഫൈനലില്‍ കൈവിട്ട കിരീടം ഇത്തവണ സ്വന്തമാക്കാനുള്ള അവസരമാണ് ലക്ഷ്യക്ക് മുന്നിലുള്ളത്. 2022ല്‍ ഫൈനലില്‍ വിക്ടര്‍ അക്‌സല്‍സനോടു പരാജയപ്പെട്ടു. 2024ല്‍ താരം സെമിയില്‍ വീണു. ജൊനാഥന്‍ ക്രിസ്റ്റിയോടു പരാജയപ്പെട്ടാണ് താരം മടങ്ങിയത്.

India's Lakshya Sen continued his impressive run at the All England Open Badminton Championships 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്