ലക്ഷ്യ സെന്‍/ ട്വിറ്റര്‍ 
Sports

പൊരുതി വീണ് മലയാളി താരം കിരണ്‍ ജോര്‍ജ്; തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷ ഇനി  ലക്ഷ്യയില്‍

മലേഷ്യയുടെ ലിയോങ് ജുന്‍ ഹാവോയെ വീഴ്ത്തിയാണ് ലക്ഷ്യ അവസാന നാലിലേക്ക് കടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: അട്ടിമറി വിജയങ്ങളുമായി കളം നിറഞ്ഞ ഇന്ത്യയുടെ മലയാളി താരം കിരണ്‍ ജോര്‍ജ് തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍ വീണു. അതേസമയം ഇന്ത്യയുടെ പ്രതീക്ഷ നിലനിര്‍ത്തി ലക്ഷ്യ സെന്‍ സെമിയിലേക്ക് മുന്നേറി. 

മലേഷ്യയുടെ ലിയോങ് ജുന്‍ ഹാവോയെ വീഴ്ത്തിയാണ് ലക്ഷ്യ അവസാന നാലിലേക്ക് കടന്നത്. അനായാസ വിജയമാണ് താരം സ്വന്തമാക്കിയത്. 21-19, 21-11 എന്ന സ്‌കോറിനാണ് ലക്ഷ്യയുടെ വിജയം. 

ഫ്രാന്‍സിന്റെ ടിജെ പൊപോവാണ് കിരണിനെ പരാജയപ്പെടുത്തിയത്. മലയാളി താരം ക്വാര്‍ട്ടറില്‍ പൊരുതി വീണു. സ്‌കോര്‍: 16-21, 17-21. 

ഇന്ത്യയുടെ മുന്‍നിര താരങ്ങളായ പിവി സിന്ധു, സൈന നേഹ്‌വാള്‍, കെ ശ്രീകാന്ത് അടക്കമുള്ളവര്‍ പുറത്തായിരുന്നു. ഡബിള്‍സിലെ ഇന്ത്യന്‍ കരുത്തരായ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും പരാജയപ്പെട്ടു പുറത്തായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍