Lalit Kumar Upadhyay  X
Sports

ഇന്ത്യയുടെ പ്രതിഭാധനനായ ഹോക്കി താരം; ലളിത് കുമാര്‍ ഉപാധ്യായ് വിരമിച്ചു

രണ്ട് തവണ ഒളിംപിക്‌സ് വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഇന്ത്യയുടെ പ്രതിഭാധനനായ ഹോക്കി താരങ്ങളില്‍ ഒരാള്‍ ലളിത് കുമാര്‍ ഉപാധ്യായ് അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. രണ്ട് തവണ ഒളിംപിക്‌സ് വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ലളിത്.

എഫ്‌ഐഎച് പ്രൊ ലീഗ് സീസണിന് ഇന്ത്യന്‍ ടീം മിന്നും തുടക്കമിട്ട് വിജയം പിടിച്ചതിനു പിന്നലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. മത്സരത്തില്‍ ഇന്ത്യ 4-3ന് ബെല്‍ജിയത്തെ തകര്‍ത്ത് ത്രില്ലര്‍ വിജയമാണ് സ്വന്തമാക്കിയത്.

2020ലെ ടോക്യോ ഒളിംപിക്‌സ്, 2024ലെ പാരിസ് ഒളിംപിക്‌സുകളിലാണ് താരമുള്‍പ്പെട്ട ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കിയത്. 2014ലാണ് താരം ഇന്ത്യക്കായി അരങ്ങേറിയത്. 183 മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ചു. 67 ഗോളുകള്‍ നേടി. ആക്രമണങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ സവിശേഷ കഴിവുകള്‍ പ്രകടിപ്പിച്ച താരമാണ് ലളിത്.

Lalit Kumar Upadhyay from Varanasi, UP, announced his decision through a heartfelt social media post shortly after India’s final match of the European leg of the FIH Pro League 2024-25 season against Belgium.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

മുട്ടയെക്കാൾ പ്രോട്ടീൻ, ഈ പച്ചക്കറികൾ നിസാരക്കാരല്ല

അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാചകം ചെയ്യാൻ പാടില്ലാത്ത ഭക്ഷണ സാധനങ്ങൾ

കൈയില്‍ ആയിരം രൂപ ഉണ്ടോ?; 2036ല്‍ ലക്ഷപ്രഭുവാകാം!

പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം

SCROLL FOR NEXT