Lalit Modi Alleges IPL Team Owners Used Superstitious Rituals Promises Evidence Reveal. X
Sports

''ഐപിഎൽ ക്ലബ് ഉടമകൾ 'കൂടോത്രം' ചെയ്യാറുണ്ട്''; തെളിവുകൾ പുറത്ത് വിടുമെന്ന് ലളിത് മോദി

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിനിടെ സൺറൈസേഴ്സ് ആരാധകൻ കൂടോത്രം ചെയ്‌തെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ലളിത് മോദിയുടെ പ്രതികരണം.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ ടീം ഉടമകൾ മത്സരം ജയിക്കാനായി കൂടോത്രം ചെയ്തിട്ടുണ്ടെന്ന് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിനിടെ സൺറൈസേഴ്സ് ആരാധകൻ കൂടോത്രം ചെയ്‌തെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ലളിത് മോദിയുടെ പ്രതികരണം.

“എതിര്‍ ടീമിന്റെ പ്രകടനം മോശമാകാൻ ഒരു ടീം ഉടമ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതിനെ കുറിച്ച് ഞാൻ മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്. എതിര്‍ ടീമിന്റെ ഡ്രസ്സിങ് റൂമില്‍ ആണ് കൂടോത്രം ചെയ്തത്. 2011 സീസണില്‍ ഇത് സംബന്ധിച്ച വ്യക്തമായ തെളിവുകൾ എനിക്ക് ലഭിച്ചിരുന്നു, അന്ന് തന്നെ എതിര്‍ ടീമുകളുടെ ഉടമകൾക്ക് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരൊക്കെ നടത്തിയതെന്ന് സിനിമയിലോ ടിവി സീരീസിലോ എന്റെ ടീം വെളിപ്പെടുത്തും.” ലളിത് മോദി വ്യക്തമാക്കി.

അതേ സമയം, കൂടോത്രവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഔദ്യോഗികമായി പരാതി നൽകി എന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'സോഷ്യൽ മീഡിയയിൽ ചെന്നൈ സൂപ്പർ കിങ്‌സ് നൽകി എന്ന പേരിൽ പ്രചരിപ്പിക്കുന്ന കത്ത് വ്യജമാണ്. എന്നാൽ ക്ലബ് ഉടമകൾ ഇത്തരം നീക്കങ്ങൾ മുൻപും നടത്തിയിട്ടുണ്ട് എന്നതിൽ ഞാൻ ഉറച്ചു നില്കുന്നു'' ലളിത് മോദി കൂട്ടിച്ചേർത്തു.

Lalit Modi Alleges IPL Team Owners Used Superstitious Rituals Promises Evidence Reveal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛത്തീസ്ഗഡില്‍ സ്വകാര്യ വിമാനം മരക്കൊമ്പില്‍ ഇടിച്ച് തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

ഗുസ്തി ഇതിഹാസം കെഡി ജാദവിന് 'പത്മവിഭൂഷണ്‍'; ഉടന്‍ തീരുമാനം എടുക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

എയർടെൽ ഉപഭോക്താക്കൾക്ക് തിരിച്ചടി; റീചാർജ് നിരക്ക് കുത്തനെകൂട്ടി

'യു പ്രതിഭ, കെകെ രമ, സികെ പത്മനാഭന്‍... തൃണമൂലില്‍ എത്തും'; അന്‍വര്‍ അധികാരമോഹി; കത്ത് പുറത്ത്'

വാല്‍പ്പാറയിലെ അപകടകാരണം ഡ്രൈവറുടെ പരിചയക്കുറവ്; തമിഴ്‌നാട് എംവിഡിയുടെ റിപ്പോര്‍ട്ട് പുറത്ത്

SCROLL FOR NEXT