laxman sivaramakrishnan x
Sports

'തൊലിയുടെ നിറമാണ് പ്രശ്നം'; എൽ ശിവരാമകൃഷ്ണൻ ബിസിസിഐ കമന്ററി പാനലിൽ നിന്നു വിരമിച്ചു

കടുത്ത വർണ വിവേചനം നേരിടേണ്ടി വന്നുവെന്നു ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുൻ ഇന്ത്യൻ ലെ​ഗ് സ്പിന്നറും ക്രിക്കറ്റ് വിദ​ഗ്ധനുമായ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബിസിസിഐ കമന്ററി പാനലിൽ നിന്നു വിരമിച്ചു. താൻ വർണ വിവേചനത്തിന്റെ ഇരയാണെന്നു തുറന്നടിച്ചാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. ടോസ്, പ്രസന്റേഷൻ ചടങ്ങുകൾക്ക് തനിക്കു അവസരം ലഭിക്കാത്തതിനാൽ ബ്രോഡ്കാസ്റ്റിങ് കരിയർ അവസാനിപ്പിക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കി.

17ാം വയസിൽ തന്റെ ലെ​ഗ് സ്പിന്നും ​ഗൂ​ഗ്ലിയും ടോപ് സ്പിന്നും കൊണ്ടും ക്രിക്കറ്റ് ലോകത്ത് തരം​ഗം സൃഷ്ടിച്ച താരമാണ് ശിവരാമകൃഷ്ണൻ. എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. 23 വർഷമായിട്ടും ടോസിനും പ്രസന്റേഷനും തന്നെ ഉപയോഗിച്ചിട്ടില്ല. ശാസ്ത്രി പരിശീലകനായിരുന്നപ്പോൾ പോലും പുതുമുഖങ്ങൾ വന്ന് പിച്ച് റിപ്പോർട്ടും ടോസും പ്രസന്റേഷനും നടത്തി. എന്തായിരിക്കാം കാരണം എന്നാണ് നിങ്ങൾ കരുതുന്നതെന്നു ശിവരാമകൃഷ്ണന്‍ ചോദിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ ഒരാൾ തൊലിയുടെ നിറമാണോ പ്രശ്നമെന്നു ചോ​ദിച്ചപ്പോൾ താങ്കൾ പറഞ്ഞത് ശരിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കമന്ററി ബോക്സിൽ തന്റെ നിലപാടുകൾ മറയില്ലാതെ തുറന്നു പറഞ്ഞ് രണ്ട് പതിറ്റാണ്ടിലേറെ നിറഞ്ഞു നിന്ന ആളാണ് ശിവരാമകൃഷ്ണൻ. ശിവ എന്ന് അറിയപ്പെട്ട അദ്ദേഹം, 1983നും 86നും ഇടയിൽ ഇന്ത്യയ്ക്കായി 9 ടെസ്റ്റുകളിലും 16 ഏകദിനങ്ങളിലും കളിച്ചു. 2000ത്തിലാണ് കമന്റേറ്ററായി രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. ഐസിസി ക്രിക്കറ്റ് കമ്മിറ്റിയിൽ കളിക്കാരുടെ പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Former India cricketer laxman sivaramakrishnan has stepped down from his job as a commentator with the bcci

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജനങ്ങളെ കേള്‍ക്കും; സഖാക്കള്‍ക്ക് നിര്‍ഭയം അഭിപ്രായം പറയാം'; ദയനീയ തോല്‍വിയില്‍ സമഗ്ര പഠനത്തിന് സിപിഎം

നടത്തം നല്ലതാണ്, പക്ഷേ അമിതമായാൽ അപകടം

'7700' എമർജന്‍സി സിഗ്നലിനു പിറകേ യുഎസിന്റെ 'പറക്കുന്ന പെട്രോള്‍ ടാങ്ക്' അപ്രത്യക്ഷം, പശ്ചിമേഷ്യയില്‍ ഭീതി

അടുക്കളയിൽ ഈ മൂന്ന് വസ്തുക്കൾ ദീർഘകാലം ഉപയോഗിക്കരുത്, 'തടി കേടാകും'

കാത്തിരുന്ന ഫീച്ചര്‍; ത്രെഡ്സ് വെബില്‍ ഡിഎം ഫീച്ചറെത്തി

SCROLL FOR NEXT