വിഡിയോ സ്ക്രീൻഷോട്ട് 
Sports

കാത്തു നിന്ന് കൈ വീശി കുഞ്ഞ് ആരാധകന്‍; 'മൈന്‍ഡ്' ചെയ്യാതെ താരങ്ങള്‍; ക്ഷമ പറഞ്ഞ് ലീഡ്സ് യുനൈറ്റഡ് (വീഡിയോ)

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ താരങ്ങളുടെ മനോഭാവം പരക്കെ വിമര്‍ശിക്കപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്


ലണ്ടന്‍: മത്സര ശേഷം ഹോട്ടലില്‍ ഓട്ടോഗ്രാഫിനായി കാത്തു നിന്ന കുഞ്ഞു ആരാധകനെ അവഗണച്ചതില്‍ ക്ഷമ ചോദിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ലീഡ്‌സ് യുനൈറ്റഡ്. ബേണ്‍മൗത്തിനെതിരായ എവേ പോരാട്ടത്തിന് ശേഷമായിരുന്നു സംഭവം. എട്ട് വയസുകാരനായ ഡിലന്‍ എന്ന ആരാധകനാണ് ടീം അംഗങ്ങളില്‍ നിന്നു ഓട്ടോഗ്രാഫ് വാങ്ങുവാനായി ടീം ജേഴ്‌സി അണിഞ്ഞ് ഹോട്ടലില്‍ കാത്തു നിന്നത്. കുഞ്ഞിനൊപ്പം മുതിര്‍ന്ന ആരാധകരില്‍ ചിലരും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. 

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ താരങ്ങളുടെ മനോഭാവം പരക്കെ വിമര്‍ശിക്കപ്പെട്ടു. പിന്നാലെയാണ് ക്ലബ് ക്ഷമ ചോദിച്ച് രംഗത്തെത്തിയത്. 

താരങ്ങള്‍ ഓരോരുത്തരായി കടന്നു പോകുമ്പോള്‍ ഡിലന്‍ അവര്‍ക്ക് നേരെ കൈവീശുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഒരു താരം പോലും ആ ഭാഗത്തേക്ക് നോക്കുക പോലും ചെയ്യുന്നില്ല. പലരും ഹെഡ്ഡ് സെറ്റില്‍ പാട്ടു കേട്ടും ഫോണില്‍ നോക്കിയുമാണ് കടന്നു പോകുന്നത്. ആ കുഞ്ഞ് ആരാധകന്റെ ഹൃദയം എത്രത്തോളം വേദനിച്ചിട്ടുണ്ടാകുമെന്ന ആശങ്കയാണ് വീഡിയോ പങ്കിട്ട പലരും ഉന്നയിച്ചത്. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്‌സ് യുനൈറ്റഡ് തരംതാഴ്ത്തല്‍ ഭീഷണിക്ക് അരികിലാണ്. കഴിഞ്ഞ ദിവസം ബേണ്‍മൗത്തിനെതിരായ പോരാട്ടത്തില്‍ അവര്‍ 4-1ന്റെ പരാജയമാണ് ഏറ്റുങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT